ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

മെണ അത്രെ നടക്കുന്ന- വിതെച്ചതിന്റെ ശെഷം സാവ
ധാനമായി നൊക്കി കൊള്ളുമ്പൊൾ മുമ്പെ പച്ചപുല്ലും
പിന്നെ കതിരും കതിരിൽ മണിയും മണിക്കു മൂപ്പും വന്നു
കൂടും- ആകയാൽ ക്ഷമയൊടെ കാത്തു കൊണ്ടു ആത്മവ
ളൎച്ചയിലും ബാലൻ യുവാപുരുഷൻ വൃദ്ധൻ ഈ പ്രായ
ഭെദങ്ങളെ എല്ലാം ദെവഹിതം എന്നറിഞ്ഞു മാനിക്കെ
ണം-

൪) ദെവരാജ്യത്തിന്റെ പരപ്പു കടുമണിയാൽ കാണി
ച്ചിരിക്കുന്നു (മത. മാ൪, ൩൧. ലൂ.൧൩, ൧൮)-യെശുവിന്റെ ഒ
ന്നാം വരവു കടുമണിയൊളം ചെറുതും അതിൽ നിന്നുത്ഭ
വിച്ച ദെവരാജ്യം ലൊകം മുഴുവനും പരന്നും നീണ്ടും കൊ
ണ്ടിരിക്കുന്നു- അപ്രകാരം തന്നെ ഒരുത്തന്റെ നെഞ്ചിൽ
മറഞ്ഞു കിടക്കുന്ന ഒരു വചന മണി മുളെക്കുമ്പൊൾ ജീവവൃ
ക്ഷത്തൊളം വളൎന്നു പൊരുവാൻ സംഗതി വരും.

൫) ദെവരാജ്യത്തിലെ ജയശക്തി പുളിച്ച മാവിൽ കാ
ണാം (മത. ലൂ. ൧൩, ൨൦) യെശുവിന്റെ ജീവൻ ഒടെടം
പ്രാകൃതമനുഷ്യനിൽ ചെൎന്നാൽ അവനെ പുളിപ്പിച്ചു പൊ
രും- ഈ ജയശക്തിയിൽ ആശ്രയിച്ചു ലൊകത്തെ പു
ളിപ്പിപ്പാൻ തുനിയുന്ന സ്ത്രീ സഭതന്നെ- ക്രിസ്ത ജീവ
ൻ എത്തിയ ഉടനെ ദെശാചാരങ്ങളും കുഡുംബകാൎയ്യാ
ദികളും രാജ്യവ്യവസ്ഥയും സകലവും ഒരു വിധമാ
യി മാറി പൊകുമല്ലൊ

൬) ഇപ്രകാരം ജാതികളെയും ദ്വീപുകളെയും പുളിപ്പി
ക്കുന്നത് എങ്കിലും ക്രിസ്തീയത്വത്തിന്റെ സാരം ക്രിസ്ത്യാന
ൎക്കും മിക്കവാറും രഹസ്യമായ നിക്ഷെപമത്രെ- (മത)- അതി
നെ കണ്ടെത്തുന്നവൻ ധന്യൻ- ആയ്ത് ഒരു കൂലിക്കാരൻ


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/64&oldid=189731" എന്ന താളിൽനിന്ന് ശേഖരിച്ചത്