ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ചെൎപ്പും വെൎത്തിരിപ്പും- ഇത്യാദി അൎങ്ങത്ഥൾ പലതും പ
റഞ്ഞു കെൾ്ക്കുന്നു

II. ദെവരാജ്യത്തിന്റെ അടിസ്ഥാനമായ മനസ്സലിവിനെ
വൎണ്ണിക്കുന്ന ഉപമകൾ (ലൂ)

൧.)കനിവുള്ള ശമൎയ്യന്റെ ഉപമയാൽ (ലൂ. ൧൦) കൂട്ടുകാ
രൻ ഇന്നവൻ ആകുന്നു എന്നു തെളിയുന്നു- ഭയവും ആഭിജാ
ത്യവും വിചാരിച്ചു കടന്നു പൊയ അഹരൊന്യനും ലെവ്യ
നും അല്ല സഹായത്തിന്നു പണം വാങ്ങുന്ന വഴിയമ്പലക്കാ
രനും അല്ല തീണ്ടലുള്ളവൻ എങ്കിലും എതു ജാതിയൊ മത
മൊ എന്നു ചൊദിക്കാതെ എല്ലാ മനുഷ്യനെയും ബന്ധു എ
ന്ന് ഒൎത്തു മനസ്സാലും ക്രിയയാലും കരുണ കാട്ടി യവനത്രെ-
ഇങ്ങിനെ ഉള്ള മനുഷ്യരഞ്ജന വിളങ്ങുന്നതു യെശുവിൽ
തന്നെ- അവനെ യഹൂദർ വെദങ്കള്ളൻ എന്നും ശമൎയ്യൻ
എന്നും (യൊ. ൮, ൪൮) ദുഷിച്ചും വെറുത്തിട്ടും പാപബാധയാൽ
അൎദ്ധപ്രമാണമായ്കിടന്ന മനുഷ്യജാതിയെ പുരൊഹിതർ അ
ല്ല അവൻ മാത്രം മനസ്സലിഞ്ഞു കഷ്ടിച്ചു രക്ഷിച്ചിരിക്കുന്നു-
ഇങ്ങിനെ മനുഷ്യന്റെ കൂട്ടുകാരൻ മനുഷ്യപുത്രനും അവ
ന്റെ അനുജന്മാരും അത്രെ

൨) വലിയ വിരുന്നിന്റെ ഉപമയാൽ ലൂക്കാ (൧൪, ൧൬ മന
സ്സലിവിനെയും മത്തായി (൨൨, ൧) ന്യായവിധിയെയും വൎണ്ണി
ച്ചിരിക്കുന്നു- യഹൊവ പണ്ടു ക്ഷണിച്ചവർ മശീഹയുടെ കാ
ലത്ത് ഒഴിച്ചൽ പറഞ്ഞപ്പൊൾ അവൻ കൊപിച്ചു ദീനരെ
ക്ഷണിപ്പാൻ ആളെ അയച്ചു - മനുഷ്യർ ഒഴിച്ചൽ പറയുന്ന
തു മൂന്നു വിധം പ്രപഞ്ചവിചാരത്താൽ അത്രെ - നിലം മു
തലായ വസ്തുവകകൾ വെണം കാള മുതലായതു കൊ
ണ്ടു സെവ കഴിപ്പിച്ചു അധികാരം നടത്തെണം ഭാൎയ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/66&oldid=189736" എന്ന താളിൽനിന്ന് ശേഖരിച്ചത്