ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ദി ഭൊഗങ്ങളെയും മനുഷ്യരുടെ സംസൎഗ്ഗത്തെയും അല്പം
പൊലും വിടുവാൻ മനസ്സില്ല- ഈ വ്യൎത്ഥവിചാരങ്ങൾ നിമി
ത്തം ദെവകരുണയെ ഉപെക്ഷിച്ചാൽ അവൻ സാധുക്കളും
ഊനമുള്ളവരും ആകുന്ന ചുങ്കക്കാർ പാപികളെയും ക്ഷണി
ച്ചു ധൎമ്മവെലിക്കു പുറത്തു ഉഴന്നു നടക്കുന്ന ശമൎയ്യ യവന മ്ലെഛ്ശ
രെയും ആകെ ആത്മദാരിദ്ര്യം പൂണ്ടു സ്വൎഗ്ഗരാജ്യത്തി
ന്റെ നന്മകളെ ആഗ്രഹിക്കുന്നവരെ ഒക്കയും അകത്തു വ
രുവാൻ നിൎബ്ബന്ധിക്കുന്നു- അതു ഹെമത്താലെ അല്ല വിന
യം നിമിത്തം പ്രവെശിപ്പാൻ മടിക്കുന്നവരെ ആശ്വസി
പ്പിക്കുന്നതാൽ അത്രെ- ഇപ്രകാരം ലൊകഭക്തർ പുറത്തിരി
ക്കെ ദെവഭവനത്തിൽ വിരുന്നുകാർ ആവൊളം നിറഞ്ഞു വ
രും

൩.൪.) ദീനരെ മാത്രമല്ല നഷ്ടരെയും രക്ഷിക്കുന്നതു ദെ
വകാരുണ്യം തന്നെ എന്നു ൩ ഉപമകളാൽ കാട്ടിയതു (ലൂ.
൧൫)- ഈ മൂന്നിലും വൎണ്ണിച്ച മനസ്സലിവു ഒരു വിധം ഭ്രാ
ന്തൊളം മുഴുത്തുക കാണുന്നു- ഇടയൻ ൯൯ ആടു വിട്ടു അവ
റ്റിന്നും തനിക്കും ഹാനി വന്നാലും ഒന്നിനെ തിരയുന്നതു
ലൊകൎക്കു ബുദ്ധിഭ്രമമായി തൊന്നും- ഇതു ദൈവത്തിന്നും
ദൂതന്മാൎക്കും ഉള്ള സ്ഥിര ലക്ഷണം താനും- കാരണം സൃഷ്ടികളിൽ
ഒന്ന് എങ്കിലും പൊയ്പൊകുന്നതു ദൈവത്തിന്ന് അസഹ്യമായ കുറ
വായി തൊന്നുന്നു- നഷ്ടം തിരിഞ്ഞ അട്ടിൽ പ്രിയം ഭാവിക്കുന്ന
തല്ലാതെ ചെറ്റിൽ കിടക്കുന്ന പണത്തിൽ രാജസ്വരൂപവും
വിടനായ മകനിൽ അഛ്ശന്റെ ബീജവും ഒൎത്തു കാണുന്നു- നാം
ദെവസന്തതിയല്ലൊ- പണത്തെ അന്വെഷിക്കുന്ന സ്ത്രീ ദെവ
കരുണയുടെ മാതിരി പ്രകാരം വ്യാപരിക്കുന്ന സഭ എന്നു തൊന്നു
ന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/67&oldid=189737" എന്ന താളിൽനിന്ന് ശേഖരിച്ചത്