ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

൫.) മുടിയനായ പുത്രന്റെ ഉപമ സുവിശെഷത്തിന്റെ സാരാം
ശമായ്വിളങ്ങുന്നു- അവൻ ലൊകം ആകൎഷിക്കയാൽ അഛ്ശനെ
വിട്ടു ജഡമൊഹത്തെ സെവിച്ചു ദ്രവ്യങ്ങളെ നാനാവിധമാക്കി
യ ശെഷം വിശന്നു പന്നിയൊളം താണനെരം ഉണൎന്നു “തങ്കലെ
ക്കു തന്നെ വന്നു–” ബുദ്ധിയില്ലാത്ത സൃഷ്ടികളുടെ ഭാഗ്യാവസ്ഥ
യെ വിചാരിച്ചു ഇതിന്നു പൊലും അയൊഗ്യൻ എന്നു കണ്ടിട്ടും
അതിന്നായി പ്രാൎത്ഥിപ്പാൻ തുടങ്ങി പാപം എറ്റു പറയുമ്മുമ്പെ
അഛ്ശൻ എതിരെ ഒടി മുകൎന്നു പുത്രൻ എന്നു കൈക്കൊള്ളുന്നു.
നല്ല വസ്ത്രം ദൈവത്തൊടുള്ള നിരപ്പിനെയും (യശ. ൬൧, ൧൦)
മൊതിരം പിതൃനാമത്തിൽ വല്ലതും ചെയ്വാനുള്ള അധികാര
ത്തെയും ചെരിപ്പുകൾ വരവിന്നും പൊക്കിന്നും തന്റെടം ഉള്ള
തിനെയും കുറിക്കുന്നു– സദ്യ നടക്കുമ്പൊൾ ജ്യെഷ്ഠൻ വന്നു അസൂ
യ ഭാവിക്കുന്നു– താൻ എറ്റം സന്തൊഷം ഇല്ലാതെ കൎമ്മങ്ങളാ
ൽ സെവിച്ചു പൊന്നവൻ ആകയാൽ ഈ ഘൊഷം എല്ലാം ത
നിക്കു പ്രതികൂലം അനുജനെ സഹൊദരൻ എന്നു കൈക്കൊൾ്വാ
നും മനസ്സു ചെല്ലുന്നില്ല മുടിയനെ ചെൎക്കയാൽ അഛ്ശനും അപ
ന്യായക്കാരൻ എന്നു തൊന്നുന്നു– ഇതു യഹൂദർ പൌലിലും പു
റജാതികളിലും മുമ്പന്മാർ എല്ലാവരും പിമ്പരിലും കാട്ടുന്ന
ൟൎഷ്യാഭാവം– അൎദ്ധമാത്സൎയ്യം കലൎന്നു ശാസിക്കുന്ന ജ്യെ
ഷ്ഠന്മാരൊടും ദൈവം സാമവാക്കത്രെ പറഞ്ഞുകൊണ്ടു കരുണ
കാട്ടുന്നു താനും

൬.)പറീശനും ചുങ്കക്കാരനും പ്രാൎത്ഥിച്ചതിലും (ലൂ. ൧൮) ആ
ജ്യെഷ്ഠാനുജന്മാരുടെ സ്വരൂപം കാണുന്നു– ഇതു പ്രാൎത്ഥനയെ
വൎണ്ണിക്കുന്ന ൩ ഉപമകളിൽ ഒന്നാമതു– പറീശൻ “തന്നെ നൊ
ക്കി പറഞ്ഞതു” പ്രാർത്ഥനയല്ല ദെവസ്തുതിയുമല്ല ആത്മപ്രശംസ
യും പരന്മാരുടെ അപമാനവും അത്രെ– ചുങ്കക്കാരനൊ ദെവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/68&oldid=189740" എന്ന താളിൽനിന്ന് ശേഖരിച്ചത്