ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ഹം ൨ കടക്കാരുടെ ഉപമയാൽ വിളങ്ങുന്നു (ലൂ. ൭, ൪൧)- അ
ധികം ഇളെച്ചു കിട്ടിയവൻ അധികം സ്നെഹിക്കും- അതു
കൊണ്ടു നിന്നിൽ സ്നെഹക്രിയകളെ അല്പമായി കണ്ടാൽ പാ
പപരിഹാരം എറെ ഫലിച്ചില്ല എന്നുള്ളതു സ്പഷ്ടം- താൻ
സ്നെഹത്തിന്ന് ഉത്സാഹിക്കുന്തൊറും ദിവ്യസ്നെഹത്തി
ന്റെ ബൊധം അധികം പ്രകാശിക്കയും ചെയ്യും

൧൦.) കനിവിന്നാവശ്യമുള്ളവർ കനിവും കാട്ടെണം എ
ന്നുള്ളതു ൩ ഉപമകളാൽ തൊന്നിക്കുന്നു- അനീതിയുള്ള ക
ലവറക്കാരൻ (ലൂ. ൧൬, ൧-൭) മനസ്സലിവിന്റെ ഫലത്തി
ന്നു ദൃഷ്ടാന്തമത്രെ- അവൻ ചതിയനും കടക്കാർ അവന്റെ ച
തിയിൽ കൂടുന്നവരും യജമാനൻ അവന്റെ ബുദ്ധിയെ സ്തുതി
ക്കുന്നവനും ആകയാൽ ഇവർ ഒക്കയും ഇഹലൊകക്കാരായ്വി
ളങ്ങുന്നു- എങ്കിലും വെളിച്ച മക്കൾ അവരുടെ ബുദ്ധിയെ ഗ്ര
ഹിച്ചു തങ്ങളുടെ ജാതിക്കു തക്കവണ്ണം പ്രയൊഗിപ്പാൻ നൊ
ക്കെണം മമ്മൊൻ എന്നതു ധനലാഭം പണം നല്ലവരുടെ കയ്യി
ലും ഒരുവക കള്ള ദെവനായി ചമകയാൽ അവർ അതിനെ
വെക്കാതെ നല്ലകാൎയ്യത്തിന്നായി ചെലവിടെണം- എങ്ങി
നെ എന്നാൽ ഈ അഴിയുന്നതുകൊണ്ടു കനിവു കാണിച്ചാ
ൽ അഴിയുന്നതിന്നു പകരമായി അഴിയാത്തതു നല്കുന്ന
ചങ്ങാതിമാർ ലഭിക്കും- ഉപമയിലെ യജമാനൻ മമ്മൊ
ൻ അത്രെ (൧൩)- മുതലുള്ളവൻ എല്ലാം മമ്മൊന്റെ കല
വറക്കാരൻ- സാക്ഷാൽ അഹങ്കാരാദികളെ ജനിപ്പിക്കു
ന്ന ധനത്തെ സ്നെഹത്തിന്നായി ചെലവിട്ടാൽ നല്ലൊരു
സ്വാമിദ്രൊഹം തന്നെ- അതിനാൽ ദരിദ്രനായി പൊകും
എന്നു നിരൂപിക്കരുതു കരുണെക്കായി മുടിയനായി
പൊയാലും ദെവരാജ്യത്തിൽ കുറവില്ല- പണകാൎയ്യത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/70&oldid=189744" എന്ന താളിൽനിന്ന് ശേഖരിച്ചത്