ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

ദൈവത്തിന്നു വിശ്വസ്തനല്ലാത്തവനൊ തനിക്കു വിധി
ച്ച നിത്യമുതലിനെ ഒരു നാളും അടക്കുകയില്ല

൧൧.) ലാജരെ വിചാരിയാത്ത ധനവാൻ (ലൂ. ൧൬, ൧൯) നിൎദ്ദ
യാദൊഷത്തിന്നു ദൃഷ്ടാന്തം- ലാജർ (എലാജർ) ദെവസഹായം
എന്ന അൎത്ഥം ആകുന്നു- അവന്റെ പുണ്ണും വിശപ്പും കൂട്ടാക്കാതെ
ധനവാൻ വാഴുന്നാൾ എല്ലാം സുഖിച്ചു കൊണ്ടിരിക്കുമ്പൊൾ ലാജ
ർ കുപ്പയിൽ കൂടുന്ന ഊൎന്നായ്കളൊടും പറ്റി ഉഛ്ശിഷ്ടങ്ങളെ തിന്നും-
മരണകാലത്ത ഇവന്നു ദെവദൂതരാലും അവന്നു മനുഷ്യരാലും സം
സ്കാരം സംഭവിച്ചു- പാതാളത്തിൽ ഉണൎന്നപ്പൊൾ ധനവാൻ വെ
ദന നിമിത്തം വിസ്മയിച്ചു ലാജരെ പണ്ടെ അപമാനിച്ചവൻ ആ
കയാൽ ഇനിയും അഞ്ചല്ക്കാരനാക്കി വെള്ളം വരുത്തുവാനും ഭൂ
മിയിൽ വൎത്തമാനം അറിയിപ്പാനും അയക്കാം എന്നു നിരൂപി
ച്ചു അബ്രഹാം തനിക്ക അഛ്ശൻ എന്നു പ്രശംസിക്കുന്നതല്ലാതെ
മൊശയും പ്രവാചകങ്ങളും അനുതാപം വരുത്തുവാൻ പൊരാ
എന്നു ദുഷിപ്പാനും തുനിഞ്ഞു- അയ്യൊ യെശുവിന്റെ പുനരു
ത്ഥാനവും വെദനിന്ദകന്മാൎക്കു വിശ്വാസം ജനിപ്പിച്ചില്ലല്ലൊ-
ലാജർ ഭൂമിയിൽ വെച്ച് അഭിമാനം നിമിത്തവും അബ്രഹാമ്മ
ടിയിൽനിന്നു വിനയം നിമിത്തവും മുഴുവൻ മൌനിയായ്ക്കാണു
ന്നു- ഈ ഉപമയെ പറഞ്ഞതു മരണശെഷമുള്ള അവസ്ഥയെ കാട്ടുവാ
ൻ അല്ല* ൨൫ വചനത്തിലെ സാരം നിമിത്തം അത്രെ

(*പാതാളം എന്ന ശ്യൊലെ കുറിച്ചു യൊസെഫ പ്രബന്ധങ്ങളിൽ എ
ഴുതി കാണുന്നതാവിതു-

അതു ഭൂമിക്കു കീഴിൽ വെളിച്ചമില്ലാത്ത ദിക്കു ആത്മാക്ക
ൾ അവിടെ വസിച്ചു ഒരു തടവിൽ എന്ന പൊലെ ചില കാല
ത്തൊളം ശിക്ഷകളെ അനുഭവിക്കുന്നു- അതിൽ ഒരു ദെശം കെ
ടാത്ത അഗ്നിതടാകത്തിന്നായി വെൎത്തിരിച്ചു കിടക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/71&oldid=189746" എന്ന താളിൽനിന്ന് ശേഖരിച്ചത്