ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ദൈവം കരുണയാലെ കൊടുത്ത ധനം കൊണ്ടു കരുണ ചെയ്യാ
തെ എല്ലാം തനിക്കു മതി എന്നുവെച്ചനുഭവിക്കുന്നതു ശാപകാ
രണം തന്നെ- ഇഹദുഃഖങ്ങളെ തനിക്കു മതി എന്നുവെച്ചു അസൂ
യ കൂടാതെ മൌനിയായി കാലം കഴിപ്പാൻ ദെവകരുണയിലെ
ആശ്രയത്താൽ അല്ലാതെ എങ്ങിനെ കഴിയും

൧൨.) ദെവക്ഷമയെ കണ്ടറിഞ്ഞിട്ടും ക്ഷമിക്കാത്തവൻ (മത. ൧൮,
൨൩) നിൎദ്ദയയുള്ള ധനവാനെക്കാളും ശാപപാത്രം ആകുന്നു. ൧൦൦൦൦
താലന്തു (൪ ꠰ കൊടി രൂപ്പിക) കടംപെട്ടതു ദെവന്യായ പ്രകാ
രം പാപിയുടെ അവസ്ഥ- അവൻ താമസത്തിന്നു മാത്രം അപെ
ക്ഷിച്ചപ്പൊൾ കൎത്താവ കടം കൂടെ ഇളെച്ചു കൊടുത്തു- അവൻ
സന്നിധാനത്തിൽനിന്നു പുറപ്പെട്ട ഉടനെ ൧൦൦ ദെനാർ (൧൫൦
വെള്ളിപ്പണം) കടം പെട്ട കൂട്ടുപണിക്കാരൻ എതിരെറ്റു
ആയതിൽ ഇപ്പൊൾ ആരും ഇല്ല ദൈവം നിശ്ചയിച്ച ദിവസ
ത്തിൽ അത്രെ അനീതിയുള്ളവർ അതിൽ പൊകെണ്ടി വരും
നീതിമാന്മാൎക്കു കൂടെ പാതാളത്തിൽ തന്നെ വാസം എങ്കിലും
ആത്മാക്കളെ നടത്തുന്ന ദൂതന്മാർ അവരെ പാടി വലഭാഗത്തു
കൊണ്ടുപൊയി വിശ്വാസ പിതാക്കന്മാർ ആശ്വസിച്ചു പാൎക്കു
ന്ന പ്രകാശദിക്കിൽ ആൎക്കും അവിടെ മന്ദഹാസമുള്ള മുഖങ്ങ
ളെ മാത്രം കാണും വരുവാനുള്ള സ്വൎഗ്ഗസുഖത്തിന്റെ നി
ശ്ചയം ഉണ്ടു പൊൽ- ഈ വലത്തെ ദിക്കിന്നു ഞങ്ങൾ അബ്രഹാം
മടി എന്ന പെർ പറയുന്നു- ഇടത്തെ ദിക്കിലുള്ളവർ അങ്ങനെ അ
ല്ല വലുതായ അഗ്നി നരകം അടുക്കെ കണ്ടും അതിന്റെ ഭയങ്ക
രമായ വതപ്പു കെട്ടും പിളൎപ്പിന്റെ അപ്പുറമുള്ള നീതിമാ
ന്മാരുടെ സൌഖ്യത്തെയും നൊക്കി ന്യായവിധിയൊളം
തടവുകാരെ പൊലെ വിറെച്ചു പാൎക്കുന്നു

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/72&oldid=189748" എന്ന താളിൽനിന്ന് ശേഖരിച്ചത്