ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

താൻ കുറയ മുമ്പെ യാചിച്ച പ്രകാരമുള്ള അപെക്ഷകളെ
കെട്ടിട്ടും മനസ്സഴയാതെ വെള പിടിച്ചു ഞെക്കി കടം തീൎപ്പൊ
ളം തടവിൽ എല്പിക്കയും ചെയ്തു- ആയ്തു കൂട്ടുപണിക്കാർ ബൊ
ധിപ്പിച്ചാറെ യജമാനൻ കല്പിച്ചു കൊടുത്ത ക്ഷമയെ മടി
യാതെ തള്ളി തന്റെ കടം തീൎപ്പൊളം തടവിൽ ആക്കുന്നു-
അതുകൊണ്ടു കനിവില്ലാത്ത മനസ്സിന്നു ദെവകരുണയുടെ അ
നുഭവം ഇല്ല- ദൈവകരുണ അല്പം അനുഭവിച്ചിട്ടും മറ്റുള്ള
വരൊടു വെറുന്നീതിയെ നടത്തുവാൻ മനസ്സു തൊന്നിയാൽ
ദൈവവും ന്യായത്തിന്റെ സൂക്ഷ്മപ്രകാരം വി ധിക്കും- പ്രാ
ൎത്ഥിച്ചാൽ കരുണ ഉണ്ടു പൊൽ എങ്കിലും മുഴുഹൃദയത്തൊടും താ
ൻ ക്ഷമിപ്പാൻ കഴിയുന്നില്ല എങ്കിൽ ദെവക്ഷമയും മറഞ്ഞു
പൊകും

ഇപ്രകാരം ൧൨ ഉപമകളാൽ ദെവകരുണയുടെ മാഹാ
ത്മ്യം കെൾ്പിക്കുന്നു- അതു നഷ്ടമായതിനെ അന്വെഷിച്ചും എ
തിരെറ്റും സെവിച്ചും കൊള്ളുന്നതല്ലാതെ മനുഷ്യൻ അതി
നെ വിനയമുള്ള പ്രാൎത്ഥനയാൽ തിരഞ്ഞും യാചനകളിൽ
ഉറെച്ചും കൊണ്ടിരിക്കയും- മനസ്സലിവു കണ്ടെത്തെണ്ടതി
ന്നു താനും മനസ്സലിവും കാട്ടുന്നവനായി വളരുകയും വെണം-
അല്ലാഞ്ഞാൽ ദെവകരുണ തന്നെ ന്യായവിധിയായി
മാറിപൊകും

III ദെവരാജ്യത്തിന്നു തികവടിയെ വരുത്തുന്ന ന്യായവിധി
യെ വൎണ്ണിക്കുന്ന ഉപമകൾ

൧.) രാജ്യക്കാരുടെ കൂലിവിവരം ൩ ഉപമകളാൽ തെ
ളിയുന്നു- ഒന്നാമത് പറമ്പിലെ കൂലിക്കാരുടെ അവസ്ഥയാൽ
(മത. ൨൦, ൧) നീതിയെക്കാൾ കരുണ മെല്പെട്ടത് എന്നു കാട്ടുന്നു-
വെലക്കാരിൽ ചിലർ ചെറുപ്പത്തിലെ സെവിച്ചു തുടങ്ങി മറ്റ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/73&oldid=189750" എന്ന താളിൽനിന്ന് ശേഖരിച്ചത്