ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

വർ ഉച്ചതിരിഞ്ഞിട്ടും ചിലർ മരണസന്ധ്യ അടുത്ത കാലത്തും
അത്രെ സെവിപ്പാൻ മുതിൎന്നു- എങ്കിലും എല്ലാവൎക്കും കൂലി ഒ
രു ദെനാർ (൧ ꠱ പണം) ലഭിക്കുന്നതല്ലാതെ ഇത്ര കിട്ടും എന്നു
നിരൂപിക്കാത്തവൎക്കു സന്തൊഷം അധികവും ഇത്ര കിട്ടെ
ണം എന്നു മുമ്പെ നിശ്ചയിച്ചവൎക്കു വിഷാദം കലൎന്നും കാണു
ന്നു- ദെവരാജ്യത്തിൽ ൧൦൦൦ സംവത്സരം ഒരു ദിവസം പൊ
ലെ അത്രെ- വളരെ കാലം ക്ലെശത്തൊടെ സെവിച്ച യഹൂദ
രെക്കാളും ബിംബാരാധന ചെയ്തു നടന്ന ഒരു വൃദ്ധന്റെ മാ
നസാന്തരത്താലെ ദൈവത്തിന്നു സന്തൊഷം അധികം തൊ
ന്നുമായിരിക്കും- വെലയുടെ ഘനവും പരപ്പും അല്ല ബാലപ്രാ
യമായ മുതിൎച്ച തന്നെ പ്രമാണം- എത്ര കിട്ടും എന്നു ദൈവത്തൊ
ടു കണക്കു പറയുന്ന ഫലകാംക്ഷ ദെവവാത്സല്യത്തൊടും പുത്ര
ഭാവത്തൊടും നന്നായി ചെരുന്നതും ഇല്ല- അതുകൊണ്ടു മന
സ്സിന്റെ എകാഗ്രതെക്കുതക്കവണ്ണം ഒടുക്കത്തവർ മുമ്പരാ
വാൻ സംഗതി ഉണ്ടു- ഇപ്രകാരം കരുണയും നീതിയും ദൈവ
ത്തിൽ ഇടകലൎന്ന പ്രകാരം കണ്ടാൽ അസൂയയാൽ കരുണയിൽ
നിന്നു വീഴാതവണ്ണം സൂക്ഷിക്കെണം

൨.) പത്തു റാത്തൽ പകുത്തു കിട്ടിയ വെലക്കാരിൽ (ലൂ. ൧൯,
൧൧) അദ്ധ്വാനത്തിന്നും കൂലിക്കും ഉള്ള ഭെദം വിളങ്ങുന്നു
(ഒരു മ്നാ എന്ന റാത്തൽ ൧൦൦ ദെനാരും ഏകദെശം ൩൫ രൂപ്പി
കയും ആകുന്നു)- അഭിഷിക്തന്റെ വാഴ്ചെക്കു പ്രജകളുടെ
മത്സരത്താൽ മുടക്കം വന്നപ്പൊൾ അവൻ ദൂരരാജ്യത്തെ
ക്കു പൊകെണ്ടിവന്നു- അതു തന്നെ സ്വൎഗ്ഗാരൊഹണം- പെ
ന്തകൊസ്തയുടെ ശെഷവും യഹൂദർ അവന്റെ വാഴ്ചയെ
വെറുത്തു (൧൪)- അവന്റെ വിശ്വസ്തന്മാർ അവന്റെ വ
രവു കാത്തു മത്സരക്കാരുടെ ഇടയിൽ പാൎക്കുമ്പൊൾ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/74&oldid=189753" എന്ന താളിൽനിന്ന് ശേഖരിച്ചത്