ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

യുധം എടുക്കയൊ കൌശലം പ്രയൊഗിക്കയൊ അല്ല അവൻ
കൊടുത്ത സഭാസ്ഥാനത്താൽ സഭയെ വൎദ്ധിപ്പിക്കെ വെണ്ടു-
അവൻ രാജതെജസ്സൊടെ മടങ്ങി വരുമ്പൊൾ അവൎക്കും ജയ
സന്തൊഷവും ഇടവാഴ്ചയും ലഭിക്കും- അത് അവരവർ കണക്കു
ബൊധിപ്പിക്കുന്ന വിവരപ്രകാരം- യെശുവിന്നായി അധി
കം ആളുകളെ നെടിയവൎക്കു മാനത്തിലും കൂലിയിലും വിശെഷ
ത ഉണ്ടു- സ്വാമിയിൽ അനുരാഗം കൂടാത്തവനാകയാൽ ദ്ര
വ്യം വൎദ്ധിപ്പിച്ചാലും അത് എനിക്കു സ്വന്തമാകയില്ലല്ലൊ എ
ന്നു നിരൂപിച്ചു മടിയനായി പാൎത്തവനൊടു കൎത്താവു പറയു
ന്നു- നീ അതിനെ പൊൻവാണിഭപീഠത്തിൽ കൊടുക്കാഞ്ഞ
ത് എന്തു- എന്നതിന്റെ അൎത്ഥം ആത്മാക്കളെ നെടെണ്ടുന്ന
വെലയിൽ നിണക്കു രസം ഇല്ലാഞ്ഞാൽ എന്തിന്ന് ആ പണി
യെ സഭയിൽ മടക്കി കൊടുത്തെച്ചില്ല എന്നത്രെ- അതു
കൊണ്ട് അവനെ പണിയിൽനിന്നു നീക്കി അവന്റെ സ്ഥാ
നത്തെ വത്തുള്ളവങ്കൽ എല്പിക്കും- ക്രിസ്തസെവയിൽ ശുഷ്കാ
ന്തിയുള്ളവൎക്കെ ആ സെവയുടെ മഹത്വം അനുഭവമായ്വ
രും- അതിന്റെ ശെഷമത്രെ മത്സരക്കാരുടെ ശിക്ഷ

൩.) മൂവൎക്കു കൊടുത്ത താലന്തുകളുടെ ഉപമ (മത. ൨൫, ൧൪)
മുമ്പെത്തതിനൊട് ഏകദെശം ഒക്കുന്നു എങ്കിലും ഭെദം
ഉണ്ടു- ഒരു താലന്തു ൬൦ മ്നാവുള്ളതു- ശിഷ്യരുടെ സ്ഥാനവും
വിളിയും ഹീനമായും ഒരുപൊലെയും കാണുന്നു ആത്മവ
രങ്ങളൊ സമൃദ്ധിയും അവരവരിൽ താരതമ്യവും ഉള്ള
വയത്രെ- നാഥൻ ഓരൊരുത്തന്ന അവനവന്റെ ശക്തി
ക്കു തക്കവണ്ണം അഞ്ചും രണ്ടും ഒന്നും കൊടുത്തു- ഇരുവർ അ
തിനെ ഇരട്ടിപ്പായി വൎദ്ധിപ്പിച്ചതു പ്രാകൃത വരങ്ങളെ ദെ
വരാജ്യത്തിന്നായി നെടുന്നതിനാൽ തന്നെ- അതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/75&oldid=189755" എന്ന താളിൽനിന്ന് ശേഖരിച്ചത്