ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

നാഥന്റെ സ്വാസ്ഥ്യ സന്തൊഷത്തിലും കൂടുവാൻ കല്പന
വരുന്നു- നിസ്സാരനായ വെലക്കാരന്നു ധനഛ്ശെദം മാത്രമ
ല്ല വെളിച്ച രാജ്യത്തിന്ന് അതിദൂരമുള്ള ഇരിട്ടിലെ വാസ
വും വിധിച്ചിരിക്കുന്നു

൪.) ശിക്ഷാവിധിയെ അധികം സ്പഷ്ടമായി കാട്ടുന്ന ഉപമ
കളിൽ മൂഢനായ ജന്മി ഒന്നാമതു (ലൂ. ൧൨, ൧൬)- ദൈവത്താ
ലും ദൈവത്തിന്നായും ധനവാനാകാതെ തനിക്ക് എന്നു നി
ക്ഷെപം സ്വരൂപിച്ചു വെക്കുന്നവൻ പൊട്ടനത്രെ എന്നുള്ള
ദെവവിധി മരണനെരത്തു തന്നെ സ്പഷ്ടമായ്വരുന്നു- താൻ
തനിക്കു ചെയ്തത് എല്ലാം മായ എന്ന് അന്നു തെളിയും

൫.) ഫലമില്ലാത്ത അത്തിമരത്തിന്നു (ലൂ. ൧൩, ൬) കരുണ എ
റിയ തൊട്ടക്കാരനും നീതിയുള്ള ഉടയവനും ഉണ്ടു- ഇസ്ര
യെൽ മുമ്പെ ജാതികളിൽ ഒർ ആദ്യഫലമായ ശെഷം (ഹൊ
ശ. ൯, ൧൦) ക്രമത്താലെ ഉണങ്ങിയ മരമായി വൎദ്ധിച്ചു- പൊ
റ്റുന്നതിൽ കുറവ് എതും ഇല്ല മശീഹ താൻ തൊട്ടക്കാര
നല്ലൊ- അവൻ അപെക്ഷിച്ചു വരുത്തിയ താമസം കഴി
ഞ്ഞാൽ ന്യായവിധി തുടങ്ങും- അപ്രകാരം ക്രിസ്തസഭെക്കും
യെശുവിന്റെ ദീൎഘക്ഷമയുടെ ശെഷം ന്യായവിധി അ
ടുത്തിരിക്കുന്നു-

൬.) രാജപുത്രന്റെ കല്യാണം (മത. ൨൨, ൧) മനസ്സലി
വിനെയും (II, ൨) വൎണ്ണിക്കുന്നു എങ്കിലും ന്യായവിധി
അതിനാൽ അധികം വിളങ്ങുന്നു- രാജാവ് ദൈവം- അ
വന്റെ പുത്രൻ മശീഹ- വിരുന്നുകാർ പ്രജകളും വിളി
പ്രകാരം വന്നാൽ കല്യാണകന്യകയും ആകുന്നു- ചില
രെ വിളിച്ചാലും സ്നെഹവാക്കുകളാൽ നിൎബ്ബന്ധിച്ചാലും
വരികയില്ല ൟൎഷ്യ മുഴുത്തു സുവിശെഷകരെ പരിഹസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/76&oldid=189757" എന്ന താളിൽനിന്ന് ശേഖരിച്ചത്