ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

വിതെച്ചും നട്ടും ചെലാ പെസഹ (സ്നാനം അത്താഴം) മുതലാ
യ വ്യവസ്ഥകളാൽ വെലി കെട്ടി അനുതാപവും ആത്മപീ
ഡയും ആകുന്ന ചക്കും സ്ഥാപിച്ചു സഭയിലെ കാവല്ക്കാൎക്കായി
ട്ടു ഒരു ഗൊപുരം കെട്ടുകയും ചെയ്തു- പിന്നെ പറമ്പെ തൊട്ടക്കാ
രാകുന്ന മൂപ്പന്മാരിൽ ഭരമെല്പിച്ചു യജമാനൻ യാത്രയായി
ഫലം പറിക്കുന്ന കാലത്തു പണിക്കാരെ അയച്ചു ഫലങ്ങളെ വാ
ങ്ങിച്ചു- ഇങ്ങിനെ അനുതാപഫലം ചൊദിച്ച പ്രവാചകന്മാ
രെ തൊട്ടക്കാർ വെറുതെ വിട്ടും നിന്ദിച്ചും അടിച്ചും മുറിച്ചും കള
ഞ്ഞു കൊല്ലുവാനും തുനിഞ്ഞു (മാ)- പിന്നെയും അധികമുള്ള
വരെ അയച്ചാറെയും അനുഭവം അതു തന്നെ- എന്നിട്ടും ഇതു
മത്സരം അല്ലല്ലൊ ബുദ്ധിഭ്രമമത്രെ പുത്രനെ അവർ ശങ്കിക്കും
എന്നുവെച്ചു എകജാതനെ നിയൊഗിച്ചാറെ- ഹൊ ഇവൻ
അവകാശി വന്നതു കൊള്ളാം എന്ന ബൊധം ഉണ്ടായിട്ട അ
വനെ പറമ്പിന്നു പുറത്താക്കി (പുറജാതികളുടെ കയ്യാൽ) കൊ
ന്നു- അതുകൊണ്ടു യജമാനൻ വന്നു അവനെ നിഗ്രഹിച്ചു വെറെ
തൊട്ടക്കാരെ ഭരമെല്പിക്കെയുള്ളു

൯.) ക്രിസ്തസഭയിലും കൂടെ ന്യായവിധി തട്ടും എന്നു ൧൦ കന്യ
കമാരുടെ ഉപമയാൽ തെളിയുന്നു (മത. ൨൫)- യഹൂദരുടെ
കല്യാണം അസ്തമിച്ചാലത്രെ തുടങ്ങുന്നു- മണവാളൻ നിയമി
ച്ചവളുടെ വീട്ടിലെക്കു ഘൊഷത്തൊടും കൂടെ ചെന്നു അവളെ
കൂട്ടി കൊണ്ടു പൊകും എന്നു നിനെച്ചു കാത്തു കന്യമാർ നടവി
ളക്കുകളെ കത്തിച്ചു അവളൊടു കൂടി വാതുക്കൽ നിന്നു കൊള്ളും-
താമസം ജനിച്ചാൽ നിദ്രാമയക്കം എണ്ണക്കുറവു മുതലായതി
നാൽ ഉത്സവഭാവം മറഞ്ഞു പൊകുമാറുണ്ടു- അപ്രകാരം ത
ന്നെ മശീഹ മടങ്ങി വരികയില്ല എന്ന ഒരു സിദ്ധാന്തമയക്കം
സഭയിൽ ഉണ്ടാകും- അതത്രെ അൎദ്ധരാത്രി- അതു പൊലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/78&oldid=189761" എന്ന താളിൽനിന്ന് ശേഖരിച്ചത്