ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

കൂടക്കൂടെ സംഭവിക്കും (ലൂ. ൨൨, ൫൩) എന്നാറെ മഹാസങ്കടങ്ങ
ളാലും കരുണാമഴകളാലും അവൻ വരുന്നു എന്നുള്ള വിളി പി
ന്നെയും കെൾ്പാറാകുന്നു- സഭ നല്ല വിളക്കുകളെ കൊളുത്തി
രാത്രിയെ ചുറ്റും പകൽ പൊലെ ആക്കി മിഴിച്ചു ഉത്സവസ
മയത്തെ കാത്തു നില്ക്കെണ്ടതു- താമസത്താൽ എല്ലാവൎക്കും നി
ദ്രാമയക്കം വരുന്നു താനും- പെട്ടന്നു വിളി കെട്ടാറെ വിളക്കു തെ
ളിയിച്ചു ആത്മജീവനെ കാട്ടുവാൻ എല്ലാവരും നൊക്കും- വിശ്വാ
സപ്രമാണം സഭാ സംസൎഗ്ഗം മുതലായ വിളക്ക എല്ലാവൎക്കും ഉണ്ടു-
അതിന്നകത്തു യെശുവിന്റെ ആത്മാവു നിറയുന്നുവൊ എന്ന അ
ന്നുകാണും- വെളിച്ചം മങ്ങി മങ്ങി ബുദ്ധിമുട്ടുണ്ടായവർ അ
പ്പൊൾ എത്ര ക്ലെശിച്ചാലും ഒരുങ്ങി നില്ക്കുന്നവർ മറ്റവൎക്കായി കാ
ത്തിരിക്കയില്ല എണ്ണ കൊടുക്കയും ഇല്ല- ഇങ്ങിനെ ഒരു വെൎത്തിരി
വുണ്ടാകയാൽ ബുദ്ധിയില്ലാത്തവർ പുറത്തിരിക്കെണ്ടി വരും-
അപ്രകാരം പെന്തെകൊസ്തനാളിലും മറ്റുള്ള സന്തൊഷസമയ
ങ്ങളിലും വെൎത്തിരിവു കാണാം സഭയുടെ മഹൊത്സവം തുട
ങ്ങുന്ന കാലത്ത് അധികം കാണും ബുദ്ധിയില്ലാത്തവർ എന്നെ
ക്കും ശപിക്കപ്പെട്ടവർ എന്നു സ്പഷ്ടമായി പറഞ്ഞിട്ടില്ല താനും

൧൦.) സഭയെ നടത്തുന്നവരിൽ പ്രത്യെകം ന്യായവിധി തട്ടും എ
ന്നതു ദുശ്ശുശ്രൂഷക്കാരന്റെ ഉപയാൽ സ്പഷ്ടം (മത. ൨൪, ൪൫. ലൂ.
൧൨, ൩൫‌—൪൬)- ഇതു കെഫാവൊടു പ്രത്യെകം ചൊന്ന വചനം പാ
പ്പാക്കൾ്ക്കും കൊള്ളിക്കാം- യജമാനൻ കല്യാണത്തിൽ നിന്നു
മടങ്ങി വരുന്നതിനെ പണിക്കാർ നൊക്കികൊണ്ടു അരകെ
ട്ടി വിളക്കു തെളിയിച്ചു നില്ക്കെണ്ടു- വരുന്ന നെരത്തെ അറി
യാതിരിക്കയാൽ ചഞ്ചലവും താമസത്താൽ പ്രമാദവും ഉ
ണ്ടായ ശെഷം യെശു വരവു ശിഷ്യന്മാൎക്കും ഒരു കള്ളന്റെ
വരവു പൊലെ ഭയങ്കരവും അനിഷ്ടവും ആയി ചമയും-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/79&oldid=189763" എന്ന താളിൽനിന്ന് ശേഖരിച്ചത്