ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

അതുകൊണ്ട് ഒടുക്കം പണിക്കാർ രണ്ടു വിധം കാണും- കൂട്ടൎക്കു
സുവിശെഷാഹാരം പ്രാപ്തിക്കു തക്കവണ്ണം വിഭാഗിച്ചു കൊ
ടുക്കുന്നവരും യജമാനൻ വരായ്കയാൽ തങ്ങൾ അവന്റെ സ്ഥാ
നത്തുള്ളവർ എന്നു ഗൎവ്വിച്ചും പുളെച്ചുംകൊണ്ടു ശെഷമുള്ളവ
രെ അടിച്ചും പൊകുന്ന ദുശ്ശുശ്രൂഷക്കാരനും തന്നെ- ഇവനെ
വിചാരിയാത നെരം പിളൎക്കും (൧ ശമു. ൧൫, ൩൩) ശിക്ഷ
യുടെ താരതമ്യമൊ അറിവിന്നു തക്കവണ്ണമത്രെ- ആകാ
ത്ത കാട്ടാളനെക്കാൾ ആകാത്ത ക്രിസ്ത്യാനനും അവനെക്കാ
ൾ ആകാത്ത അദ്ധ്യക്ഷന്നും അദ്ധ്യക്ഷരിൽ സ്ഥാനം എറിയവ
നും ശിക്ഷയെറി വരും- ദുശ്ശുശ്രൂഷക്കാരൻ ഉള്ളിൽ അവി
ശ്വാസിയും (ലൂ.) മായാഭക്തിയെ കാട്ടിയവനും (മത.) ആകയാ
ൽ കരച്ചലും വൽകടിയും ഉള്ള ഗതിയെ പ്രാപിക്കും

൧൧.) അന്ത്യ ന്യായവിധിയുടെ വൎണ്ണനം (മത. ൨൫. ൩൧) ഉപ
മ മാത്രമല്ല വസ്തുത തന്നെ ആകുന്നു- സിംഹാസനത്തിൽ ഇരു
ന്ന മനുഷ്യപുത്രന്റെ തിരുമുമ്പിൽ സകല ജാതികളും കൂടുമ്പൊ
ൾ അവൻ ഓരൊരുത്തരെ വലത്തൊ ഇടത്തൊ നിറുത്തി തന്നെ
യും അനുജന്മാരെയും സെവിച്ചവരെ പിതാവിൽ അനുഗ്രഹ
മുള്ളവർ എന്നു പുകഴ്ത്തി നിത്യരാജ്യത്തിൽ ചെൎത്തുകൊ
ള്ളും- ഒന്നാം ഉയിൎപ്പുള്ള ആദ്യജാതന്മാരുടെ കൂട്ടം ഈ ന്യാ
യവിധിയിൽ വരികയില്ല എന്നും എന്റെ ഈ സഹൊദരന്മാ
ർ എന്നു (൪൦) സൂചിപ്പിച്ചവർ ന്യായാസനത്തിൻ മുമ്പിൽ
അല്ല കൎത്താവിന്റെ ഒരുമിച്ച് ഇരിപ്പവർ അത്രെ എന്നും
ചിലരുടെ പക്ഷം- ഇങ്ങിനെ കരുണയുള്ളവരുടെ നീ
തിയും വിനയവും എന്ന പൊലെ നിൎദ്ദയയുള്ളവരുടെ സ്വ
നീതിയും ക്രിസ്തനീരസവും അവരുടെ ചൊദ്യത്താൽ വിളങ്ങു
ന്നു- അവർ ശാപഗ്രസ്തരായി പിശാചിന്നും അവന്റെ ദൂത

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/80&oldid=189765" എന്ന താളിൽനിന്ന് ശേഖരിച്ചത്