ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ൎക്കും പണ്ട് ഒരുക്കി വെച്ച അഗ്നിദണ്ഡത്തിൽ അകപ്പെടുകെ ഉള്ളു

ഇപ്രകാരം കൂലിയുടെ സൂക്ഷമ വിവരവും എല്ലാവൎക്കും ശൊ
ധന വരുത്തുന്ന മരണവും ദീൎഘശാന്തിയുടെ ശെഷം പലപ്ര
കാരത്തിലുള്ള നടുത്തീൎപ്പും ഒടുവിൽ ദെവഭവനത്തിങ്കൽ തു
ടങ്ങി സകല ജാതികളിലും പരക്കെണ്ടുന്ന ന്യായവിധിയും ദെ
വരാജ്യത്തിന്റെ സമൎപ്പണത്തെ പ്രകാശിപ്പിക്കുന്നു

ഇവണ്ണം കരുണ അടിസ്ഥാനവും ന്യായവിധി കൊടുമുടി
യും ആയിരിക്കുന്ന യെശുവിന്റെ കൃതിക്കു വാനങ്ങളുടെ രാജ്യം
(മത, ൧൩) എന്നും ദാവിദ്രാജ്യം എന്നും (മാ. ൧൧, ൧൦) പെരുണ്ടു-
അവൻ താൻ അതിന്റെ ചെറുവിത്തും പിന്നെതിൽ അതി
ന്റെ വിടൎച്ചയും തെജസ്സും ആകകൊണ്ട് അതിന്നു മശീഹാ
രാജ്യം എന്നു പെരും കെൾ്ക്കുന്നു (മത. ൧൩, ൪൧, യൊ. ൧൮,
൩൬)- അതു സാക്ഷാൽ ഇഹലൊകത്തിൽ നിന്നുള്ളതല്ല

തൃതീയ കാണ്ഡം

മശീഹ ജനരഞ്ജനയൊടെ പ്രവൃത്തിച്ചു തുടങ്ങി തന്റെ വെ
ലെക്ക് അടിസ്ഥാനം ഇട്ടകാലം (ക്രീസ്താബ്ദം ൨൮-൨൯)

൧.) സ്നാപകൻ ഇസ്രയെൽ മൂപ്പന്മാൎക്കും സ്വശിഷ്യന്മാൎക്കും മശീഹ
യെ കാട്ടി സാക്ഷ്യം പറഞ്ഞതു (യൊ. ൧, ൧൯-൩൪)

യെശു വനത്തിൽവെച്ചു പരീക്ഷകനൊടു തടുത്തു നില്ക്കുമ്പൊ
ൾ യൊഹനാനൊടു സ്നാനകാരണം ചൊദിപ്പാൻ സൻഹെദ്രി
ൻ എന്ന വിസ്താരസഭയിൽനിന്ന അയച്ച അഹരൊന്യരും
ലെവ്യരും വന്നു വസ്തുതയെ അന‌്വെഷിച്ചു- ൪൦൦ വൎഷത്തിന്ന
കം പ്രവാചകൻ ഉദിച്ചിട്ടില്ലായ്കയാൽ യൊഹനാന്റെ ഭാ
വവും വാക്കും സ്നാനവും പലൎക്കും മശീഹകാംക്ഷയെ കൊളുത്തി
യിരുന്നു. അതുകൊണ്ട് അനെകർ ഇവൻ മശീഹാ എന്നു വി
ചാരിച്ചു (ലൂ ൩, ൧൫. അപ. ൧൩, ൨൫)- മറ്റവർ മുന്നടപ്പവനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/81&oldid=189767" എന്ന താളിൽനിന്ന് ശേഖരിച്ചത്