ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

യ എലീയാ ആകുമൊ എന്ന് ഊഹിച്ചു (മല. ൪, ൫. മത. ൧൧, ൧൪)
അവനെ കുറിച്ചല്ലൊ സീറക് എഴുതിയതു (൪൮, ൧൦) അഗ്നി
രഥത്തിൽ കയറി എടുക്കപ്പെട്ട ശെഷം ശിക്ഷാവിധിക്കു മുമ്പിൽ
കൊപത്തെ ശമിപ്പിച്ചു പിതാവിൻ ഹൃദയത്തെ പുത്രങ്കലെക്കു തി
രിപ്പിച്ചു യാകൊബ് ഗൊത്രങ്ങളെ യഥാസ്ഥാനത്താക്കുവാ
ൻ ഇങ്ങിനെ ഭാവി കാലത്തിന്നായി മുങ്കുറിക്കപ്പെട്ട എലീയാ
വെ പൊലെ പുകഴ്ചെക്കു പാത്രം ആർ ആകുന്നു നിന്നെ കണ്ടു സ്നെ
ഹം പൂണ്ടു നില്പവർ ധന്യന്മാർ ഞങ്ങളും ജീവിക്കും പൊൽ എന്നതു
യഹൂദരിൽ പ്രസിദ്ധമായി- പിന്നെയിറമീയാവൊ മറ്റൊരു
പ്രവാചകശ്രെഷ്ഠനൊ വരെണ്ടു എന്നു ലൊകസമ്മതം (മത. ൧൬,
൧൪)- യിറമീയാ പ്രത്യെകം ജനത്തിന്നും നഗരത്തിന്നും വെ
ണ്ടി നിത്യം പ്രാൎത്ഥിച്ചവനാകയാൽ സഹൊദരമിത്രം എന്ന പെ
ർ ലഭിച്ചു ദൎശനങ്ങളിലും പ്രത്യക്ഷനായി യഹൂദരുടെ ക്ലെശങ്ങ
ൾ്ക്കു മാറ്റം വരുത്തുന്നവൻ എന്നതും (൨ മക്കാബ്യ )- ഞാൻ എ
ന്റെ ദാസന്മാരായ യശായ യിറമീയാ എന്നവരെ നിനക്കുതു
ണെക്ക് അയക്കും എന്നതും (൪ എജ്രാ) യഹൂദരിൽ എകദെശം
ദെവവാക്കായി നടന്നു- മൊശയൊട അറിയിച്ച പ്രവാചകൻ
ഈ യൊഹനാൻ തന്നെയൊ എന്നു മറ്റവർ നിനെച്ചു തുടങ്ങി
(൫ മൊ. ൧൮, ൧൫. യൊ. ൭, ൪൦)-

എന്നാറെ യൊഹനാൻ ആചാൎയ്യദൂതന്മാരുടെ ൩ ചൊ
ദ്യങ്ങൾ്ക്കും ഞാൻ അതല്ല എന്ന ഉത്തരം പറഞ്ഞു- പിന്നെയും
ചൊദിച്ചാറെ ഞാൻ യശ. ൪൦. സൂചിപ്പിച്ച മരുഭൂമിയിലെ
ശബ്ദമത്രെ എന്നും എന്റെ സ്നാനം അത്യത്ഭുതമല്ല ജലസ്നാന
മത്രെ അഗ്നിസ്നാനത്തെ കഴിപ്പിപ്പാനുള്ള മശീഹ നിങ്ങൾ
അറിയാതെ നിങ്ങളുടെ ഇടയിൽ ഇരിക്കുന്നു- ഞാൻ അവന്റെ
ഘൊഷകനും അഗ്രെസരനും ആയി മുന്നടന്നിട്ടും അവൻ എനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/82&oldid=189769" എന്ന താളിൽനിന്ന് ശേഖരിച്ചത്