ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ക്കു മുമ്പനും മെല്പെട്ടവനും ഇസ്രയെൽ രാജാവും ആകുന്നു (മ
ല. ൩, ൧)- എന്നും സാക്ഷ്യം ഉരെച്ചു- ആയതു യൎദ്ദനക്കരയുള്ള
ബെത്തന്യ (പടകിടം) എന്നും ബെത്തബറ (കടവിടം ന്യായ. ൭, ൨൪)
എന്നും ഉള്ള സ്ഥലത്തുണ്ടായി- അവരും അതു കെട്ടാറെ മടങ്ങി
പൊയി- സാക്ഷിയെ വിശ്വസിച്ചു എന്നു തൊന്നുന്നതും ഇല്ല
(യൊ.൫, ൩൩)

പിറ്റെ ദിവസം അത്രെ യെശു വനത്തിലെ പരീക്ഷയെ
തീൎത്തു സ്നാപകന്റെ അടുക്കൽ വന്നു- അവനും ഇതാ ലൊക
ത്തിന്റെ പാപങ്ങളെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാ
ടു എന്നും (യശ. ൫൩, ൭. ൧൧)- മശീഹയെ ചൊദിക്കുന്ന അഹ
രൊന്യൎക്കു താൻ സൂചിപ്പിച്ചു കൊടുത്തവൻ ഇവൻ തന്നെ (യൊ.
൧, ൨൭, ൧൫) എന്നും ഇവൻ സ്നാനത്താൽ ആത്മപൂൎണ്ണനായി ച
മഞ്ഞതു കാണ്കയാൽ അവൻ ദെവപുത്രൻ എന്നുള്ള ദിവ്യ
നിശ്ചയം വന്നു എന്നും സ്വശിഷ്യന്മാരൊടു വിളിച്ചു സാക്ഷ്യം
പറഞ്ഞു- അവർ അന്നു വെണ്ടുവൊളം വിശ്വസിച്ചതും ഇല്ല

൨.) യെശുവിന്റെ ആദ്യശിഷ്യന്മാർ ഐവരും
അതിശയങ്ങളുടെ ആരംഭവും (യൊ. ൧, ൩൫- ൨)

പിറ്റെ ദിവസം യെശു വിട്ടു പൊവാനുള്ള ഭാവത്തൊ
ടെ നടക്കുന്നതു സ്നാപകൻ കണ്ടു സാക്ഷ്യം ആവൎത്തിച്ചപ്പൊ
ൾ- അന്ത്രയ്യാ യൊഹനാൻ എന്നുള്ള ൨ ശിഷ്യന്മാർ ദെവാഭി
പ്രായം ഗ്രഹിച്ചു സ്നാപകനെ വിട്ടു യെശുവെ പിഞ്ചെന്നു- നി
ങ്ങൾ എന്ത് അന‌്വെഷിക്കുന്നു എന്ന ആദ്യമായ ഗുരുശബ്ദം
കെട്ടു കൂടെ നടന്നു അന്നു ഒന്നിച്ചു പാൎക്കയും ചെയ്തു- അന്നത്തെ
വാക്കും അസ്തമിപ്പാൻ ൫ നാഴികയുള്ള നെരവും ശിഷ്യൻ
മറക്കാതെ ജീവപൎയ്യന്തം ഓൎത്തുപൊൽ- ശീമൊനെ കണ്ടു
മശീഹസന്നിധിയിൽ വരുത്തിയതും ആ ദിവസം ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/83&oldid=189771" എന്ന താളിൽനിന്ന് ശേഖരിച്ചത്