ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ന്നെ- യെശു അവനെ കണ്ട ഉടനെ യൊനാപുത്രനാകുന്ന നീ
(മത.൧൬, ൧൭) കെഫാ ആകും എന്ന വാഗ്ദത്തത്താൽ ഇപ്പൊൾ
നീ പ്രാവിന്റെ കുഞ്ഞു പൊലെ ആകുന്നു പിന്നെയൊ പ്രാവാ
കുന്ന സഭ ആശ്വസിച്ചു പാൎക്കുന്ന പാറ നീ തന്നെ ആകും എന്നു
സൂചിപ്പിച്ചു കൊടുത്തു (ശലൊമ. വാ ൨, ൧൪. യിറ. ൪൮, ൨൮)

പിറ്റെന്നാൾ ആ സഹൊദരന്മാരുടെ ഊൎക്കാരനായ ഫി
ലിപ്പ എതിരെറ്റു കൂടെ ചെന്നു. (ബെത്തചൈദ എന്ന മീൻ
പിടിയൂർ കഫൎന്നഹൂമിന്നരികിൽ തന്നെ) ഗലീലെക്കു പൊകു
ന്ന വഴിയിൽ (പക്ഷെ കാനാസമീപത്തിൽ, യൊ, ൨൧, ൨) ഫിലി
പ്പ് തൊല്മായ്പുത്രനായ (മത. ൧൦, ൩) നഥാന്യെലെ കണ്ടു പുതുഭാഗ്യം
അറിയിച്ചാറെ- നചറത്തുത്ഭവം നിമിത്തം സംശയിച്ചപ്പൊൾ
ചെന്നു കാണ്മാൻ സംഗതി വന്നു- താൻ സത്യമുള്ള ഇസ്രയെലനാ
യി അത്തിയുടെ ചുവട്ടിൽ സ്വകാൎയ്യം വ്യാപരിച്ചതൊ പ്രാൎത്ഥി
ച്ചതൊ യെശു കണ്ടപ്രകാരം കെട്ടനെരം നഥാന്യെലും മശീഹ
യുടെ പ്രജയായി വന്ദിച്ചു- ഇതിലും വലുതായിട്ടുള്ളതു കാണും
എന്ന വാഗ്ദത്തത്തൊടു യെശു വാനക്കൊണിയെ ഒൎപ്പിച്ചു (൧
മൊ, ൨൮, ൧൨) തന്റെ അവതാരത്താൽ സ്വൎഗ്ഗം തുറന്നു ഭൂമി
യൊടു ചെൎന്നു വന്നതും നരപുത്രന്റെ പ്രാൎത്ഥനാക്രിയാബ
ലികൾ കയറുന്നതും അനുഗ്രഹം സഹായം ആശ്വാസം അത്ഭു
തവരം മുതലായത് ഇറങ്ങുന്നതും ഇങ്ങിനെ സ്വൎഗ്ഗശക്തികൾ ഒ
ക്കയും യെശുവിൽ നിറഞ്ഞു വിളങ്ങുന്നതും കാണും എന്നരുളി
ച്ചെയ്തു

പ്രയാണത്തിന്റെ ൩. ആം ദിവസത്തിൽ യെശു നചറത്തു
വന്നു അമ്മയെ കാണാഞ്ഞു കാനാവിലുള്ള കല്യാണത്തിൽ ഉ
ണ്ടെന്നു കെട്ടു തന്നെയും ക്ഷണിക്കയാൽ ൫ ശിഷ്യന്മാരൊടും കൂ
ടെ അവിടെചെന്നു- അതിനാൽ ആ ദാരിദ്ര്യമുള്ള കുഡുംബ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/84&oldid=189773" എന്ന താളിൽനിന്ന് ശേഖരിച്ചത്