ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ത്തിൽ മുട്ടുണ്ടായപ്പൊൾ മറിയ അതിനെ പുത്രനെ അറിയി
ച്ചു യെശുസഹായിക്കയും ചെയ്തു- സ്ത്രീയെ എനിക്കും നിനക്കും എ
ന്തു എന്നതിന്റെ അൎത്ഥം അതു നിനക്ക് എന്തു ഞാൻ വിചാരി
ക്കട്ടെ എന്നത്രെ- തന്റെ സമയം വന്നപ്പൊൾ ഓരൊന്നിൽ എക
ദെശം ൧൪ കുറ്റി കൊള്ളുന്ന ൬ കല്പാത്രങ്ങളിലെ വെള്ളം
ദ്രാക്ഷാരസം ആക്കി ചമെച്ചു വീട്ടുകാരുടെ ലജ്ജയെ നീക്കി ദാ
രിദ്ര്യം ശമിപ്പിച്ചു തനിക്കും സ്നാപകന്നും ഉള്ള ഭെദത്തെ പ്രകാ
ശിപ്പിച്ചു തെജസ്സെ വെളിപ്പെടുത്തി ശിഷ്യന്മാൎക്കു വിശ്വാസം
ഉറപ്പിക്കയും ചെയ്തു (൧, ൫൧)

൩.) മശീഹയുടെ ഒന്നാം പെസഹയാത്ര(യൊ. ൨, ൩)
ക്രി. ൨൮. മാൎച്ച ൩൦ പെസഹനാൾ ആകുന്നതു- അതിന്നായിട്ട് എ
ന്നു തൊന്നുന്നു യെശു ശിഷ്യന്മാരൊടു കൂടെ ഗലീലപൊയ്കയു
ടെ പുറത്തുള്ള കഫൎന്നഹൂമിലെക്കു യാത്രയായി- അവിടെ ശീ
മൊന്റെ വീടും വലിയ കച്ചവടവും ചുങ്കവും ഉണ്ടു- യാത്രക്കാ
ർ കൂടി വരുവാൻ അതു നിരത്തുകൾ നിമിത്തം തക്ക സ്ഥലമായി
അവിടയും അത്ഭുതങ്ങളെ ചെയ്വാൻ സംഗതി വന്നു (ലൂ. ൪, ൨൩)-

പിന്നെ താമസിയാതെ യരുശലെമിൽ വന്നപ്പൊൾ- ജാതിക
ളുടെ പ്രാകാരത്തിൽ ആൾ കുറഞ്ഞതും ബലിമൃഗങ്ങൾ തിങ്ങി
വിങ്ങിയതും കണ്ടു- പറീശന്മാർ പുറത്തുള്ളവരെ അശുദ്ധർ
എന്നു വെച്ചു അവൎക്കുള്ള സ്ഥലത്തു ക്രമത്താലെ ശുദ്ധമൃഗങ്ങ
ളെ പാൎപ്പിച്ചു (ഭാഗം ൨൯. അപ. ൧൦, ൧൨) കച്ചവടം നടത്തി ദെ
വാലയത്തിന്നുള്ള വഴിപാടു കഴിപ്പാൻ പരദെശികൾ്ക്കു വെണ്ടി
യ അര ശെഖലിനെ മാറി കൊടുക്കുന്ന (൨ മൊ. ൩൦, ൧൩.ʃ) വാ
ണിഭമെശകളെയും അവിടെ വെച്ചു- അതു മശീഹ സഹിയാ
തെ ഉടനെ ചമ്മട്ടിയെ ഉണ്ടാക്കി ആടുമാടുകളെ ആട്ടി-. അവ അ
തിശയമായി ഭയപ്പെട്ടു പുറത്തെക്ക് ഓടുമ്പൊൾ വില്ക്കുന്നവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/85&oldid=189775" എന്ന താളിൽനിന്ന് ശേഖരിച്ചത്