ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

വാങ്ങുന്നവരും പൊകെണ്ടി വന്നു. ഇതിനാൽ കൎത്താവ് തന്റെ
ആലയത്തെ ശുദ്ധമാക്കുവാൻ പെട്ടന്നു വരുന്നതു (മല. ൩, ൧) നി
വൃത്തിയായി. ഈ ദെവഭവനത്തിന്നു വെണ്ടി കാട്ടിയ ഊഷ്മാവ്
(സങ്കീ. ൬൯, ൧൦) നല്ല ഇസ്രയെലന്നു വിഹിതം എങ്കിലും (൪ മൊ.
൨൫, ൧൧) എലീയാ കാട്ടിയ പ്രകാരം ഒർ അത്ഭുതം പ്രമാണമാ
യി വെണം എന്നു യഹൂദർ ചൊദിച്ചു. എന്നാറെ യെശു തന്റെ
ശരീരവും സഭയും ആകുന്ന ദെവാലയം അവർ ഇടിച്ചാൽ താൻ
൩ ദിവസത്തിന്നകം പുതുക്കി എടുപ്പിക്കും എന്ന രഹസ്യവാക്കു ചൊ
ല്ലി ശിഷ്യൎക്കും വിസ്മയം ഉണ്ടാക്കി ജനങ്ങൾ അൎത്ഥം അറിയാ
ഞ്ഞിട്ടും ആ വചനത്തെ മറന്നതും ഇല്ല (മാ. ൧൪, ൫൮)

അതിന്റെ ശെഷം ചെയ്ത അതിശയങ്ങളെ കണ്ടു പലരും പ്ര
ത്യെകം ഗാലീല്യയാത്രക്കാരും (൪, ൪൫) വിശ്വസിച്ചു യെശുവൊ
മനുഷ്യസ്വഭാവം എല്ലാം അറിക കൊണ്ടു ആരിലും തന്നെ എല്പി
ക്കാതെ തന്റെ രഹസ്യം പതുക്കെ വെളിപ്പെടുത്തി പൊന്നു

പലരും സത്യത്തെ കുറിച്ചന‌്വെഷിക്കുന്നതിൽ വിസ്താര
സഭക്കാരനായ നിക്കദെമനും യെശുവൊടു ചൊദിപ്പാൻ ഭാ
വിച്ചു ജനശങ്കനിമിത്തം രാത്രിയിൽ വന്നു യെശുവെ പ്രവാ
ചകൻ എന്നു സല്ക്കരിച്ചു സ്തുതിച്ചു- ആയതു കൂട്ടാക്കാതെ യെശു
മശീഹരാജ്യപ്രവെശം ഉയരത്തുനിന്നു ജനിച്ചവൎക്കെ ഉള്ളു
എന്നു ശാസിച്ചു പറഞ്ഞു- വൃദ്ധനായ ശാസ്ത്രി മശീഹവാഴ്ചെ
ക്കു ഹൃദയത്തെ ചെലാക്കൎമ്മവും ആത്മപുതുക്കവും വെണ്ടുന്നത്
എന്നറിഞ്ഞിട്ടും (൫ മൊ. ൩൦, ൬. യിറ. ൪, ൪. ഹജ. ൧൧, ൧൯ ʃ. ൩൬,
൨൬ ʃ.)- തന്റെ നീതിയെ തള്ളുവാൻ മനസ്സില്ലാതെ ഇതു
കഴിയാത്തത് എന്നു പറഞ്ഞു- അതുകൊണ്ടു യെശു ദെവ
സഭയിലെ പ്രവെശത്തിന്ന് അനുതാപത്തിന്റെ സ്നാനവും
മശീഹയുടെ ആത്മസ്നാനവും ഈ രണ്ടു തന്നെ വെണ്ടു ഇവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/86&oldid=189777" എന്ന താളിൽനിന്ന് ശേഖരിച്ചത്