ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

റ്റാൽ ഉണ്ടാകുന്നതു ജഡത്തിൽനിന്നു ജനിച്ച ജഡമല്ല ആത്മാ
വിൻ കുട്ടിയത്രെ- അതിന്റെ ദൃഷ്ടാന്തം കാറ്റു (പ്രസ, ൧൧, ൫)- അ
ത് ഉണ്ടെന്നറിയുന്നതല്ലാതെ അതിന്റെ ഉല്പത്തിയും ഒടുവും അ
റിയുന്നില്ല ആത്മാവിൽനിന്നു ജനിച്ചവൻ മുകളിൽനിന്നു
വരുന്നതും മെല്പെട്ടു പൊകുന്നതും (സുഭാ. ൧൫, ൨൪) രഹസ്യം
തന്നെ- എങ്കിലും സ്വാതന്ത്ര്യം ചൈതന്യം ശക്തി മുതലായ ഊ
ൎദ്ധ്വലക്ഷണങ്ങളെ കാറ്റിൽ എന്ന പൊലെ ആത്മകുട്ടിയി
ലും ഇപ്പൊഴും അറിയാം- എന്നാറെ നിക്കൊദെമന്റെ ശല്യം
വിടായ്കയാൽ യെശു അവനെ അറിയായ്മ നിമിത്തം നന്ന
ശാസിച്ചു നാം അറിയുന്നു (൩, ൨) എന്ന വാക്കിനെ ആക്ഷെപി
ച്ചു നിങ്ങളും ഞങ്ങളും ഒന്നല്ല രണ്ടു പക്ഷമത്രെ ഞങ്ങൾ നി
ശ്ചയം അറിയുന്നു നിങ്ങൾ അറിയുന്നില്ല സാക്ഷ്യത്തെ കൈ
ക്കൊള്ളുന്നതും ഇല്ല- ഭൂമിയിൽ ഇസ്രയെലൎക്ക എത്താകുന്ന
തു പഠിപ്പിച്ചാൽ വിശ്വസിക്കാത്തവർ സ്വൎഗ്ഗത്തിൽനിന്നു
വരുന്ന പുതിയ വെളിപ്പാടുകളെ എങ്ങിനെ അംഗീകരിക്കും-

എന്നിട്ടും സ്വൎഗ്ഗീയ സത്യങ്ങൾ അന്നു സംക്ഷെപിച്ചറിയി
ച്ചതു ൪ ആകുന്നു- ൧ .) വാനത്തിൽനിന്ന് ഇറങ്ങിയവനും നി
ത്യം വാനത്തിൽ ഇരിക്കുന്നവനും മാത്രം വാനത്തിൽ ക
യറിയവൻ എന്നതിനാൽ നരപുത്രന്റെ സ്വൎഗ്ഗീയതത്വവും
നിത്യം ഇറങ്ങുന്ന സ്നെഹവിനയവും സകലത്തിന്മീതെ നിത്യം
കടക്കുന്ന ജ്ഞാനവും അറിയിച്ചു. ൨ .) പ്രായശ്ചിത്തത്താലുള്ള
നിരപ്പിന്നു താമ്രസൎപ്പത്തിന്റെ മുങ്കുറിയാൽ (൪ മൊ. ൨൧) തെ
ളിവു വരുത്തുന്നു- ശാപ സ്വരൂപനായി മരത്തിന്മെൽ തൂക്കി
യവനെ നൊക്കുകയത്രെ പാപവിഷത്തിന്നു ചികിത്സയാ
യ്വരും- ൩.) വീണ്ടെടുപ്പിന്റെ സാരമാവിതു അഛ്ശൻ സൎവ്വ
ലൊകത്തെ സ്നെഹിക്ക പുത്രൻ കാഴ്ചയായ്വരിക വിശ്വസിക്കു

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/87&oldid=189779" എന്ന താളിൽനിന്ന് ശേഖരിച്ചത്