ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ന്നവന്നു സദാ ജീവൻ എന്നത്രെ ൪ .) ന്യായവിധി വിശ്വ
സിക്കാത്ത യഹൂദനിലും തട്ടും. വന്ന വെളിച്ചത്തിലെ
അവിശ്വാസം അന്ധകാരകാംക്ഷയാൽ അത്രെ ജനിക്കുന്നു സ
ത്യത്തിന്ന് ഇടം കൊടുക്കുന്നവൻ വെളിച്ചത്തു വരും-- എന്നി
ങ്ങിനെ ചൊല്ലി കൎത്താവ് ഇരിട്ടിലെ നടത്തം നിമിത്തം ആ
ക്ഷെപിച്ചു വെളിച്ചദാഹത്തെ ജ്വലിപ്പിച്ചു സഫലമായ്വരെ
ണ്ടുന്ന വാക്കു വിതെച്ചു (൭, ൫. ൧൯, ൩൯) വൃദ്ധനെ വി
ട്ടയക്കുകയും ചെയ്തു

൪.) യൊഹനാന്റെ സാക്ഷ്യ സമൎപ്പണം (യൊ.
൩, ൨൨- ൪, ൧)

അനന്തരം യെശു നഗരത്തെ വിട്ടു യഹൂദ നാട്ടിൽ എക
ദെശം ൬ മാസം (൪, ൩൫) പാൎത്തു ശിഷ്യരെകൊണ്ടു സ്നാനം
കഴിപ്പിച്ചു പൊന്നു. സ്നാപകനും യെശുവെ അനുഗമിപ്പാ
ൻ കല്പന ഇല്ലായ്കയാൽ വിധിച്ച വെലയെ വിടാതെ നട
ത്തി- എവിടെ എന്നാൽ (ജലഭൂമി എന്ന) എനൊനും ശലെ
മും (൧ മൊ. ൩൩, ൧൮) ആകുന്ന ശമൎയ്യദെശത്തു തന്നെ എന്നു
തൊന്നുന്നു. അവിടെയും പുരുഷാരങ്ങൾ വന്നുസ്നാനം എറ്റു-
ഇപ്രകാരം ഇരുവരും ഇസ്രയെൽസഭെക്കു “ശുദ്ധീകരണം”
നടത്തുമ്പൊൾ യെശുവിന്റെ അടുക്കൽ ആളുകൾ അധികം
കൂടിയതല്ലാതെ “ഒരു യഹൂദൻ” (൨൫) സ്നാപകന്റെ ശിഷ്യ
ന്മാരൊടു തൎക്കിച്ചു ശമൎയ്യഭൂമിയിൽ ചെയ്യുന്നതെക്കാൾ യഹൂ
ദയിൽ കഴിക്കുന്ന സ്നാനം നല്ലൂ എന്നു പറഞ്ഞിട്ടുണ്ടായിരിക്കും
അതുകൊണ്ടു ശിഷ്യരിൽ അസൂയ പൊങ്ങി തുടങ്ങി

ഗുരുവൊ ആത്മപൂൎണ്ണനായി അന്ത്യ സാക്ഷ്യം പറഞ്ഞു-
യെശു മണവാളൻ ആകയാൽ എല്ലാം അവന്നു വരുവാൻ
ന്യായം അപ്രകാരം സംഭവിച്ചതു എനിക്കു സന്തൊഷം അ

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/88&oldid=189781" എന്ന താളിൽനിന്ന് ശേഖരിച്ചത്