ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

വൻ വളരുകയും ഞാൻ കുറകയും തന്നെ വെണ്ടതു- അവൻ
മാത്രം മുകളിൽ നിന്നു വന്നവനും പിതാവിന്ന് ഇഷ്ടനും ആ
ത്മസമ്പൂൎണ്ണത ഉള്ളവനും ദെവസത്യം എല്ലാം പറയുന്നവനും
ആകയാൽ അധികം ആൾ ചെരാത്തതു സങ്കടം അത്രെ- അവ
ന്റെ സാക്ഷ്യത്തെ അംഗീകരിച്ചല്ലാതെ നിങ്ങൾ്ക്കും ദൈവത്തി
ൻ അരുളപ്പാടുകളുടെ വസ്തുത ബൊധിക്കയില്ല- പുത്രനെ വി
ശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു ജീവനെ വിരൊധി
ച്ചു പുത്രനെ അനുസരിക്കാത്തവന്മെൽ (സുഭാ. ൮, ൩൬) ദെവ
കൊപം തൂങ്ങി നില്ക്കുന്നു- എന്നിങ്ങിനെ ശിഷ്യരെ ശാസിച്ചു
മശീഹാ സാക്ഷ്യം തീൎക്കുകയും ചെയ്തു

ആ കാലത്തു ഹെരൊദാ (അന്തിപാ) തന്റെ ചാപല്യ
ത്താൽ ഒരു പ്രവാചകനെ കാണ്മാൻ ആഗ്രഹിച്ചപ്പൊൾ- പക്ഷെ
ഒരിക്കൽ തിബെൎയ്യാരാജധാനിയെ വിട്ടു വരായ്യയിലുള്ള യൂ
ലിയാവിൽ വന്ന നെരത്തു- അടുക്കെ ഉള്ള സ്നാപകനെ വരുത്തി
സംസാരിച്ചു- യൊഹനാനും വല്ല പുതുമകളെ അല്ല ഇടപ്രഭുവി
ന്റെ വ്യഭിചാരദൊഷം (ഭാഗം. ൩൮. മാ. ൬, ൧൮) മുതലായ പ്ര
സിദ്ധദുഷ്കൎമ്മങ്ങളെ (ലൂ. ൩, ൧൯) ആക്ഷെപിച്ചു പറഞ്ഞു- ഉടനെ
രാജാവ് ക്രുദ്ധിച്ചു ഇതു മത്സരം എന്നു നിരൂപിച്ചു ഇവൻ പ്രജ
കളെ എന്റെ നെരെ ഇളക്കുവാൻ മതി എന്നു നടിച്ചു അവ
നെ അടുക്കെ മകൈർ എന്ന പാറക്കൊട്ടയിൽ തടവിൽ ആ
ക്കിച്ചു- അതിനാൽ യരുശലെമിലെ പ്രധാനികളും ഉള്ളിൽ
സന്തൊഷിച്ചു എന്ന് ഊഹിക്കാം- യെശു യൊഹനാനെക്കാൾ
അധികം ശിഷ്യന്മാരെ സ്നാനം എല്പിക്കുന്നു എന്നു പറീശന്മാർ
കെട്ടിട്ടു ഈ അനുതാപ പ്രസംഗികെയും നീക്കിയാൽ കൊള്ളാം
എന്നു വിചാരിച്ചു തുടങ്ങി- അതുകൊണ്ടു യഹൂദയിലെവെല
യെ വിടുവാൻ ദെവകല്പന ഉണ്ടായി- അന്നു മുതൽ യെശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/89&oldid=189783" എന്ന താളിൽനിന്ന് ശേഖരിച്ചത്