ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുവിശെഷസംഗ്രഹം

മുഖവുര

സൎവ്വദാ മനുഷ്യജാതിയെ സ്നേഹിക്കുന്ന ദൈവം കാലനിവൃത്തി
വന്നപ്പോൾ തന്റെ പുത്രനെ കന്യകയിൽ ജനിപ്പാൻ നിയോഗി
ച്ചയച്ചു-ഇങ്ങിനെ അവതരിച്ച ദൈവപുത്രന്റെ സുവിശേഷം സ
കല മനുഷ്യചരിത്രത്തിന്നും നടുഭാഗവും സാരാംശവും ആകുന്നു-
പഴയ നിയമത്തിലേ വെളിപ്പാടുകൾ്ക്ക ഒക്കെക്കും അതിനാൽ തി
കവു വന്നു- ഇന്നെവരയുള്ള ക്രിസ്തസഭയുടെ സകല നടപ്പുകൾ്ക്കും
ആയത് അടിസ്ഥാനവും ആകുന്നു- അതുകൊണ്ടു ആ സുവിശേഷം
നല്ലവണ്ണം ഗ്രഹിപ്പാൻ എല്ലാ ക്രിസ്തുശിഷ്യന്മാൎക്കും എത്രയും ആ
വശ്യമായി തൊന്നെണ്ടതു.

ഒർ ആൾ മാത്രം ആ സുവിശേഷത്തെ വൎണ്ണിച്ച് എഴുതി എങ്കിൽ
ആ ഒരു പ്രബന്ധം വായിച്ചാൽമുഖ്യവൎത്തമാനങ്ങളെ എല്ലാം
വേഗത്തിൽ അറിഞ്ഞു വരുമായിരുന്നു- അതല്ല, സത്യവാന്മാർ നാല്വ
രും ദെവാത്മാവിനാൽ തന്നെ ആ സുവിശേഷത്തെ പറകകൊണ്ട്
അധികം വിവരങ്ങളെ അറിവാൻ സംഗതി ഉണ്ട് എങ്കിലും അവ
റ്റെ ക്രമപ്രകാരം ചെൎക്കെണ്ടതിന്നു പ്രയാസം അധികം വരുന്നു.
ദിവ്യസാക്ഷികൾ നാല്വരും ഒരു കാൎയ്യത്തെ തന്നെ പറഞ്ഞു കിട
ക്കുന്ന നാലു വാചകങ്ങളെ നൊക്കി നിദാനിച്ചു തെറ്റു കൂടാ
തെ യോജിപ്പിക്കുന്നത് അല്പമതിയായ മനുഷ്യന്നു എത്താത്ത വെ
ല ആകുന്നു താനും- ദെവസഭയുടെ ഉപകാരത്തിന്നായി അപ്രകാ
രം അനുഷ്ഠിപ്പാൻ പലവെദജ്ഞന്മാരും ശ്രമിച്ചിരിക്കുന്നു- അ
വരിൽ വെദത്തിൻ അൎത്ഥം അധികം പ്രകാശിച്ചു വരുന്നവരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/9&oldid=189618" എന്ന താളിൽനിന്ന് ശേഖരിച്ചത്