ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

സ്നാനം ചെയ്യിച്ച പ്രകാരം ഒട്ടും കെൾ്ക്കുന്നതും ഇല്ല- രാജാവി
ന്നും വിസ്താരസഭെക്കും അപ്രിയം തൊന്നുകകൊണ്ടു ഇസ്ര
യെലെ സ്നാനത്താൽ ശുദ്ധീകരിപ്പാൻ ഇനി വിഹിതമല്ല
വംശം എല്ലാം മുമ്പെ രണ്ടായി പിരിയെണ്ടത് എന്നു തൊന്നി
യായിരിക്കും.

൫.) ശമൎയ്യയിലെ കടപ്പു (യൊ. ൪)

വിതകാലത്തു (എകദെശം ൨൮. നവമ്പ്ര) യെശു ഗലീലെക്കാ
മാറു പുറപ്പെട്ടപ്പൊൾ- യഹൂദർ മിക്കവാറും മതശങ്കനിമിത്തം
യൎദ്ദന്റെ കിഴക്കെ തീരത്തു കൂടി നടക്കുന്ന വഴിയായല്ല ശമൎയ്യ
യിൽ കൂടി കടപ്പാൻ നിശ്ചയിച്ചു- അവിടെ ശമൎയ്യനഗരത്തി
ൽനിന്നു ൨ കാതം തെക്കൊട്ടു ശികെം പട്ടണം ഉണ്ടു ഗരിജീം
എബാൽ മലകളുടെ നടുവിലുള്ള നല്ല താഴ്വരയിൽ തന്നെ-
അതിന്ന് ഇപ്പൊൾ നപ്ലുസ് (നവപൊലിസ്) എന്ന പെർ ഉണ്ടു
൧൦൦൦൦ മുസല്മാനരൊടും കൂട ചില നൂറു ക്രിസ്ത്യാനരും ശമൎയ്യ
രും ഇപ്പൊഴും പാൎക്കുന്നുണ്ടു- പട്ടണത്തിൽനിന്നു തെക്കു ൨ നാ
ഴിക ദൂരത്തു യൊസെഫിന്റെ ശ്മശാനവും (യൊശു. ൨൪, ൩൨. അ
വ, ൭, ൧൬) അതിന്മെൽ ഒരു മുസല്മാൻ പള്ളിയും ഉണ്ടു- അതു യാ
ക്കൊബ തന്റെ പുത്രന്നു കൊടുത്ത സൂ കാർ (ശ്മശാനം) എന്ന
നിലത്തിൽ തന്നെ ആകുന്നു- അതിന്നും ഒരു നാഴിക തെ
ക്കൊട്ടു കുമ്മായപ്പാറയിൽ ൧൦൦ൽ ചില‌്വാനം അടി ആഴത്തൊ
ളം കുഴിച്ച യാകൊബ് കിണർ ഇപ്പൊഴും ഉണ്ടു- അത് ആശ്വ
സിപ്പാൻ നല്ല സ്ഥലം ശാപാനുഗ്രഹമലകളെ അടുക്കെ കാണു
ന്നു-

അവിടെ യെശു ഉച്ചെക്ക് എത്തി തളൎച്ചനിമിത്തം “വെ
റുതെ” ഇരുന്നു- ശിഷ്യരെ ഭൊജ്യം വാങ്ങുവാൻ അയച്ചശെ
ഷം ഒരു ശമൎയ്യസ്ത്രീ വെള്ളം കൊരുവാൻ വന്നു യെശുവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/90&oldid=189785" എന്ന താളിൽനിന്ന് ശേഖരിച്ചത്