ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ആത്മനിയൊഗത്താൽ സംസാരിച്ചു തുടങ്ങി- ശമൎയ്യരൊടും
സ്ത്രീകളൊടും വിശെഷാൽ പാപികളൊടും ബുദ്ധിമാൻ
പറകൊല്ലാ എന്ന റബ്ബിമാരുടെ കല്പനകൾ മൂന്നിനെയും നി
രസിച്ചു താഴ്മയായി വെള്ളത്തിന്നു ചൊദിച്ചപ്പൊൾ അവൾ
വിസ്മയിച്ചു- അവൻ നല്ല ഉറവായ വെള്ളം തരാം എന്നു പറഞ്ഞ
പ്പൊൾ അധികം വിസ്മയിച്ചു- പിന്നെ അവൾ കിണറ്റിലെ
വെള്ളം പ്രശംസിച്ചാറെ യെശു എന്നും ദാഹത്തെ തീൎപ്പാ
ൻ തന്റെ ജലം നല്ലത് എന്നു പുകഴ്ത്തി- ഇതു നിത്യജീവനൊ
ളം ഉറവായി ഒഴുകുന്ന സദാത്മാവെന്നു (൭, ൩൯) അവൾ്ക്കു
നന്നായി ബൊധിച്ചില്ല ആശ ജനിച്ചു താനും- ആകയാൽ മ
ൎയ്യാദപ്രകാരം ഭൎത്താവും കൂടി വന്നു കെൾ്ക്കെണം എന്നു ചൊദി
ച്ചപ്പൊൾ അവൾ ചെയ്ത ദുഷ്ക്രിയകളെ എല്ലാം ഒരു വചനത്താ
ൽ സൂചിപ്പിച്ചു പറവാൻ സംഗതി വന്നു*) ഇവൻ പ്രവാച
കൻ എന്നു കണ്ടാറെ അവൾ നാട്ടുകാൎക്കു യഹൂദരൊടുള്ള വ്യവ
ഹാരസാരം ചൊദിച്ചു- (ഗരിജീം മലമെലുള്ള ആലയത്തെ മ
ക്കാബ്യനായ ഹുൎക്കാൻ ക്രി. മു. ൧൨൯. തകൎത്തതിന്റെ ശെഷവും
ഇന്നെവരെയും ശമൎയ്യർ ആ മലമുകളിൽ ചെന്നു പ്രാൎത്ഥിക്കും)-
അതിന്നായി യെശു യഹുദാഗൊത്രത്തിൽ വാഗ്ദത്തം ഉണ്ടാ
കയാൽ ശമൎയ്യൎക്കു കുറവ് അധികം ഉണ്ടെന്നും അവർ പ്രവാച
കങ്ങളെ തള്ളുകയാൽ മൊശയെയും സത്യദൈവത്തെയും
തിരിച്ചറിയുന്നില്ല എന്നും കാട്ടിയതല്ലാതെ- മൊറിയയും നി
ത്യ പ്രമാണമല്ല സത്യആരാധനക്കാർ ആത്മാവും സത്യവും

*) ഈ വാക്കുവക്ഷെശമൎയ്യരുടെ മതാവസ്ഥയെയും ഉദ്ദെശിച്ചു പറ
ഞ്ഞതു- അവർ ൫ കുലങ്ങളിൽ ഉത്ഭവിച്ചു ൫ വകദെവകളെ പൂജിച്ചതി
ന്റെ ശെഷം (൨രാജ. ൧൭, ൨൪) യഹൊവയെയും സെവിപ്പാൻ തുടങ്ങി-അതുവും
ഇസ്രയെലിൽ ആയപ്രകാരം സത്യവിവാഹത്താൽ നടന്നതല്ലല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/91&oldid=189787" എന്ന താളിൽനിന്ന് ശേഖരിച്ചത്