ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

തെ കൈക്കൊണ്ടു അത്ഭുതങ്ങളെ കാണാതെ ൨ ദിവസം വ
ചനം കെട്ടതിനാൽ തന്നെ ഇവൻ സൎവ്വലൊകത്തിൻ രക്ഷിതാ
വ് എന്നു വിശ്വസിച്ചു- ഹീനജാതിയുടെ വിശ്വാസത്താൽ ശിഷ്യ
ന്മാൎക്ക ഒരു പുതിയ പാഠം ലഭിച്ചതിന്റെ ശെഷം യെശു ഗ്രാമ
ത്തെ വിട്ടു പിതാവ് കല്പിച്ചപ്രകാരം ശമൎയ്യയിലെ വെലയെ താ
മസിപ്പിച്ചു (മത. ൧൦, ൫. അവ. ൧, ൮) ഗലീലെക്കു ബദ്ധപ്പെട്ടു ചെ
ല്ലുകയും ചെയ്തു

൬.) യെശു നചറത്തിൽ വന്നു വിട്ടുപൊയതു (ലൂ. ൪,
൧൪. മത. ൪, ൧൨ ʃ. ൧൩, ൫൩. മാ. ൧, ൧൪. ൬, ൧. യൊ.൪, ൪൩ ʃ.)
യെശുഗലീലയിൽ വന്നപ്പൊൾ ചിലപള്ളികളിൽ ഉപദെശി
ച്ചു തുടങ്ങി കീൎത്തി പരത്തിയ ശെഷം (ലൂ) ശിഷ്യന്മാരൊടു കൂട (മാ)
നചറത്തിൽ പ്രവെശിച്ചു- അവിടെ ചില രൊഗികളെ സൌഖ്യമാ
ക്കിയതല്ലാതെ ഊൎക്കാരുടെ നീരസം കണ്ട നിമിത്തം അത്ഭുതങ്ങളെ
ചെയ്വാൻ നല്ല കഴിവില്ലാതെവന്നു- ആകയാൽ അവൻ വിസ്മയിച്ചു
ഒരു ദിവ്യന്നു തന്റെ ഊരിലും വംശത്തിലും കുടിയിലും മാത്രം മാനം ഇല്ല
എന്നു ദുഃഖത്തൊടെ പറഞ്ഞു

ശനിയാഴ്ചയിൽ മൎയ്യാദപ്രകാരം പള്ളിയിൽ വന്നാറെ കെ
ൾ്ക്കയിൽ ആഗ്രഹം ഉള്ളവർ അവനെ കൊണ്ടു വായിപ്പിച്ചു- ശബ്ബത്തു
തൊറും വായിക്കുന്നതു തൌറത്തിന്റെ ൫൪ പറശകളിൽ ഒ
രൊന്നും പ്രവാചകരിൽ ഒർ അദ്ധ്യായവും തന്നെ- വായിച്ചതി
ന്റെ ശെഷം മനസ്സുള്ളവന്നു ചിലതു വ്യാഖ്യാനിച്ചും പ്രബൊധി
പ്പിച്ചും പറയാം- യെശു എഴുനീറ്റപ്പൊൾ (യശ. ൬൧, ൧ ʃ.) ദെവദാ
സന്റെ ആത്മാഭിഷെകവും പ്രവൃത്തിവിവരവും വൎണ്ണിക്കുന്ന പ്ര
വാചകങ്ങളെ വായിച്ചു ഉടനെ*)- അവൻ ഈ ദെവവചനം ഇന്നുനി

*) ഇപ്പൊഴത്തെ യഹൂദർ യശ ൬൧. അദ്ധ്യായത്തെ ഒരു ശനിയാഴ്ചയി
ലും വായിക്കുമാറില്ല- അതുകൊണ്ടുമാസവും തിയ്യതിയും തെളിയുന്നില്ല-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/93&oldid=189791" എന്ന താളിൽനിന്ന് ശേഖരിച്ചത്