ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

വൃത്തിയായി എന്നു ചൊല്ലി ഹീനരും ദീനരും കുരുടരും ബദ്ധരും ആകു
ന്ന ഊൎക്കാരെ ഉറ്റു നൊക്കി കനിവുള്ള വാക്കുകളെകൊണ്ടു സ്വരാ
ജ്യത്തിന്നായി ക്ഷണിച്ചു- അവരുടെ മനസ്സ് അല്പം ഇളകിയ ശെഷം ഈ
ജ്ഞാനവും ശക്തിയും അവന്നു എവിടെ നിന്നു(മാ) എന്നും അവൻ ത
ച്ചന്റെ മകനല്ലൊ (താനും തച്ചൻ-മാ) അമ്മയും ൪ സഹൊദരന്മാരും
എല്ലാ സഹൊദരികളും (മത) നമ്മൊടു കൂടെ ഉണ്ടല്ലൊ എന്നു ചൊ
ല്ലി അവങ്കൽ ഇടറി പൊയി- അപ്പൊൾ യെശു വൈദ്യ നിനക്കു ത
ന്നെ ചികിത്സിക്ക എന്ന പഴഞ്ചൊല്ലെ ഒൎപ്പിച്ചു ഊൎക്കാരുടെ അവി
ശ്വാസം നിമിത്തം ഇവിടെ വലിയ അതിശയങ്ങളെ ചെയ്തു തനി
ക്കു മാനം വരുത്തുവാൻ പാടില്ല എന്നറിയിച്ചു എലീയാഎലീശാ
എന്നവരുടെ കാലത്തിൽ ആയ പ്രകാരം ഇപ്പൊഴും ദൂരസ്ഥന്മാ
രിൽ ദെവരക്ഷ അധികം വിളങ്ങുവാൻ സംഗതി ഉണ്ട് എന്നു
കാണിച്ചാറെ തങ്ങളെ പുറജാതിക്കാരൊട് ഉപമിക്കാമൊ എ
ന്നു ചൊടിച്ചു കലഹിച്ചു പള്ളിയിൽനിന്നും ഊരിൽനിന്നും ഉന്തി
തള്ളി കടുന്തൂക്കമുള്ള കുന്നിൽനിന്നു ചാടി കൊല്ലുവാനും നിനെ
ച്ചു- അവനൊ അവരിൽ കൂടിക്കടന്നു (യൊ. ൧൦, ൧൮). ഈ ഒർ അ
തിശയം കാട്ടിയ ശെഷം വളൎന്ന ഊരെയും കീൾഗലീലയെയും വി
ട്ടു വടക്കു കാനാ കഫൎന്നഹൂം മുതലായവ ഉള്ള മെൽഗലീലയിൽ (ന
പ്തലിയിൽ- യൊശു. ൨൦, ൭) പൊകയും ചെയ്തു

൭.) കാൎയ്യസ്ഥന്റെ പുത്രനെ സൌഖ്യം വരുത്തിയതു (യൊ. ൪)
ഗലീലക്കാർ യരുശലെമിൽ കണ്ടതും മറ്റും ഒൎത്തു യെശുവെ സന്തൊ

പാപപരിഹാരദിവസത്തിൽ വായിക്കെണ്ടുന്ന അദ്ധ്യായത്തിൽ
നിന്നു ചില വാക്കുകൾ ഇതിൽ ചെരുക കൊണ്ടു (യശ. ൫൮, ൬)
യെശു ആ ദിവസത്തിൽ തന്നെ വായിച്ചീട്ടുണ്ടായിരിക്കും എന്നു ചി
ലൎക്കു തൊന്നുന്നു- ൨൮ ആം ക്രീസ്താബ്ദത്തിൽ സെപ്ത ബ്ര.നു.പാപ പരിഹാര
നാളും ശനിയാഴ്ചയും തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/94&oldid=189793" എന്ന താളിൽനിന്ന് ശേഖരിച്ചത്