ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ളിച്ചം വിശെഷാൽ ഉദിക്കെണ്ടതു (മത)- സ്വൎഗ്ഗരാജ്യം സമീ
പിച്ചു മാനസാന്തരവും സുവിശെഷത്തിലെ വിശ്വാസവും (മാ)
ഇപ്പൊൾ വെണം എന്നു യെശു അവിടെ ഘൊഷിച്ചു പറഞ്ഞു
തുടങ്ങി

ഇപ്രകാരം കഫൎന്നഹൂം പള്ളിയിൽ ഒന്നാം ശബ്ബത്തിൽ
പ്രസംഗിച്ചാറെ അവന്റെ അധികാരഭാഷണം നിമിത്തം വ
ളരെ അതിശയം ഉണ്ടായി (മാ. ലൂ)- പെട്ടെന്ന് ഒരു ഭൂതഗ്രസ്ത
ൻ വിടു നീ ഞങ്ങളെ സംഹരിപ്പാൻ വന്നു നീ ദൈവത്തിന്റെ
ആ വിശുദ്ധൻ ആകുന്നു പൊൽ എന്നു വിളിച്ചു- യെശുവും
ആ ഭൂതത്തെ മിണ്ടാതാക്കി പുറപ്പെടുവാൻ കല്പിച്ച ഉടനെ
അത് ഉറഞ്ഞവനെ വലിച്ചു ചെതം വരുത്താതെ (ലൂ) നില
വിളിയൊടെ ഒഴിഞ്ഞു പൊയി- അപ്പൊൾ പള്ളിയിൽ ഉള്ള
വർ എല്ലാം വിസ്മയിച്ചു ഭൂതങ്ങളെയും അനുസരിപ്പിക്കുന്ന
ഈ പുതിയ ഉപദെശം എവിടെനിന്ന് എന്നു പറഞ്ഞു അവന്റെ
കീൎത്തിയെ പരത്തി

യെശു പള്ളിയിൽനിന്നു ൪ ശിഷ്യന്മാരൊടു കൂടെ പു
റപ്പെട്ടു ശിമൊന്റെ വീട്ടിൽ ചെന്നു (മാ)- അവൻ പക്ഷെ
വിവാഹം കഴിപ്പാനായി ബെത്ത ചൈദയെ വിട്ടു അടുക്കെ
ഉള്ള കഫൎന്നഹൂമിൽ കൂടി ഇരുന്നു- (അപൊസ്തലനായ ശെ
ഷവും അവൻ ഗൃഹസ്ഥൻ ആയ്പാൎത്തു ( ൧ കൊ. ൯, ൫)- ഭാൎയ്യയു
ടെ അമ്മെക്കു പനി ഉള്ളതു കെട്ടാറെ യെശു അവളുടെ കൈയെ
പിടിച്ചു ജ്വരത്തെ ശാസിച്ചു (ലൂ.) അവൾ എഴുനീറ്റു യെശുവെ
സെവിക്കയും ചെയ്തു

അസ്തമിച്ചാറെ രൊഗികൾ മുതലായ ഊൎക്കാർ എല്ലാം
ആ ഭവനത്തെ വളഞ്ഞു യെശുവും ഹസ്താൎപ്പണത്താലെ (ലൂ)
എല്ലാവരെയും സ്വസ്ഥമാക്കി നീ ദൈവപുത്രൻ എന്നു വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/96&oldid=189798" എന്ന താളിൽനിന്ന് ശേഖരിച്ചത്