ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ളിക്കുന്ന ഭൂതങ്ങളെ ശാസിച്ചു മിണ്ടാതാക്കി നീക്കിയതിനാ
ൽ നമ്മുടെ ബലക്ഷയങ്ങളെ അവൻ ഏറ്റു വ്യാധികളെ ചുമന്നു
എന്ന പ്രവാചകത്തെ (യശ. ൫൩, ൪ʃ.) ഒപ്പിക്കയും ചെയ്തു (മത)

ഈ ജയദിവസം കഴിഞ്ഞാറെ യെശു നന്ന രാവിലെ പ്രാൎത്ഥി
പ്പാൻ എകാന്തത്തിൽ ചെന്നു പാൎത്തു- പിന്നെ പുരുഷാരം ശിമൊ
നെയും മറ്റും മുട്ടിച്ച് അന‌്വെഷണം കഴിച്ചു യെശുവെ കണ്ട
പ്പൊൾ ഈ ഊരിൽ പാൎക്കെണം എന്നു വളരെ അപെക്ഷിച്ചു- അതി
നാൽ അവൻ നചറക്കാരുടെ അവിശ്വാസം ഒൎത്തു സന്തൊഷി
ച്ചു എങ്കിലും മറ്റെ ഊരുകളിലും ദെവരാജ്യത്തെ അറിയി
പ്പാൻ എനിക്കു നിയൊഗം ഉണ്ടെന്നു ചൊല്ലി യാത്രയാവാൻ ഒ
രുങ്ങി നിന്നാറെ- പുരുഷാരം കെൾ്പാൻ ആഗ്രഹിച്ചു ( ലൂ. ൫, ൧) തി
ങ്ങിവിങ്ങി നില്ക്കുകകൊണ്ടു തല്ക്ഷണം പുറപ്പെടാതെ പൊയ്ക
യുടെ വക്കത്തു നിന്നു ഗ്രാഹ്യമായ ദെവവൎഷംത്തെ കുറിച്ചു പ്രസംഗി
ച്ചു മാനസാന്തരത്താലെ സ്വരാജ്യത്തിൽ പ്രവെശിപ്പാൻ ക്ഷ
ണിച്ചു

ഇപ്രകാരം പറയുമ്പൊൾ രൊഗശാന്തിക്കായി വന്നവരു
ടെ തിരക്കുനിമിത്തവും ദെവപുത്ര എന്ന് ആൎക്കുന്ന ഭൂതഗ്രസ്ത
ന്മാരുടെ അലശീലനിമിത്തവും ( മാ. ൩, ൯- ൧൨ ) പടകിൽ ക
യറി പ്രസംഗം ചെയ്യെണ്ടി വന്നു- അതിന്നായി ശിമൊന്റെ
പടകിൽ കയറി (ലൂ) കരയിൽനിന്ന് അല്പം നീക്കിച്ചു ഉപദെശം
കഴിക്കയും ചെയ്തു- പിന്നെ ശിമൊമൊന്നു രാത്രി കാലത്തു മീൻ
പിടിയിൽ അല്പവും സാധിക്കാതെ വിഷാദം ഉണ്ടായതു കണ്ടു
യെശുവചനത്താൽ വിശ്വാസം ജനിപ്പിച്ചു വല കീറുമാറു മീ
ൻ കുടുക്കി തന്റെതും ജബദിപുത്രരുടെ പടകും പിടിപ്പൊളം
നിറച്ചു കൊടുത്തു- ഇങ്ങിനെ ദെവമഹത്വം കണ്ടതിനാൽ ശിമൊ
ൻ ഭ്രമിച്ചു അയൊഗ്യതയെ വിചാരിച്ചു അയ്യൊ എന്നെവിട്ടു പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/97&oldid=189800" എന്ന താളിൽനിന്ന് ശേഖരിച്ചത്