ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ക ഞാൻ പാപപുരുഷൻ എന്നു പറഞ്ഞു- കൎത്താവൊ ആ കാഴ്ച
യാൽ കുഡുംബരക്ഷെക്കു നിശ്ചയം വരുത്തിയ ശെഷം നീ ഭയ
പ്പെടരുതെ ഇനി മെൽ ആൾ്പിടിക്കാരനാകും എന്നും എന്റെ പി
ന്നാലെ വരുവിൻ എന്നു നാല‌്വരൊടും പറഞ്ഞു- അവരും അന്നു ത
ന്നെ തൊഴിൽ ഉപെക്ഷിച്ചു ജബദിയെയും കൂലിക്കാരെയും വിട്ടുയെ
ശുവെ അനുഗമിക്കയും ചെയ്തു

൯.) മലപ്രസംഗം ( മത. ൪, ൨൩. ൭. മാ. ൧, ൩൯. ൩, ൧൨. ലൂ.
൬, ൧൨)

അനന്തരം യെശു ൪ ശിഷ്യന്മാരൊടും കൂടെ കഫൎന്നഹൂമെ വി
ട്ടു ഗലീലയിൽ ഊരും നാടും കടന്നു ദെവരാജ്യം ആരംഭിച്ചു എ
ന്നു പള്ളിതൊറും ഘൊഷിച്ചു പലബാധാരൊഗശാന്തികളാ
ലും വചനത്തെ പ്രമാണിപ്പിച്ചു സുറിയാനാട് എങ്ങും കീൎത്തിതനാ
യി- ഗലീലദശപുരി *) യരുശലെം യഹൂദവരായ്യ മുതലായ
ദെശങ്ങളിൽ നിന്നും ജനങ്ങൾ കൂടി ചെല്ലുകയും ചെയ്തു

അപ്പൊൾ യെശു പുരുഷാരത്തെ വിട്ടു (സഫെത്ത് സമീപത്തൊ)
ഒരു മലയിൽ ചെന്നു പ്രാൎത്ഥിച്ചു നിന്നു (ലൂ) പ്രാൎത്ഥന തീൎന്നാറെ
യൊഹനാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതു പൊലെ നീ ഞ
ങ്ങൾ്ക്കു പ്രാൎത്ഥിപ്പാൻ ഉപദെശിക്കെണം എന്നു ശിഷ്യന്മാർ അപ്പൊ
ൾ തന്നെ അപെക്ഷിച്ചിട്ടായിരിക്കും ( ലൂ. ൧൧, ൧ʃ )- യെശു തന്റെ
പ്രാൎത്ഥനയെ ഉപദെശിച്ച ശെഷം നാല‌്വരെയും (മത്തായി തുടങ്ങി
യുള്ള) ശിഷ്യരെയും ആശ്രിതന്മാരെയും ചെൎത്തു കൊണ്ടു മല
മെൽ ഇരുന്നു ദെവരാജ്യവസ്തുതയെ അറിയിക്കയും ചെയ്തു

*) ആ ൧൦ രൊമപട്ടണങ്ങളിൽ ബെത്തശാൻ (൧ശമു. ൩൧, ൧൦) മാത്രം യൎദ്ദ
നിക്കരയിൽ ഉള്ളാതു- ശെഷം ഗദര( ഭാ. ൨൬)- ഗരസ-വെല്ല-ഹിപ്പു-കനഥ-
റബ്ബത്ത്-അബീല മുതലായതു യൎദ്ദനക്കരയിൽ ഫിലിപ്പിന്റെ ഇടവകയിൽ
തന്നെ- അവറ്റിന്നു ദമഷ്കിനൊടും ഒരുവിധമായ ചെൎച്ച ഉണ്ടായി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/98&oldid=189802" എന്ന താളിൽനിന്ന് ശേഖരിച്ചത്