ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 81

വെക്കാൻ പറഞ്ഞു. അവൻ ചെയ്തിട്ടില്ല.

ഗൊ—എന്നാൽ ഇന്ദുലെഖക്ക ഇതുകളെല്ലാം നന്നാക്കി വെക്ക
രുതെ.

ച—അലെഖഗ്രന്ഥങ്ങളെ അവൾക്കും പുച്ഛമാണ— കടലാസ്സ
ബുക്കുകളെ അല്ലാതെ ഇവരാരും കൈകൊണ്ട തൊടുമൊ—
കലിയുഗത്തിന്റെ മൂൎദ്ധന്യം മറ്റെന്ത പറയട്ടെ.

ഗൊ—കലിയുഗത്തിന്റെ മൂൎദ്ധന്യം തന്നെ— മറ്റൊന്നും ഞാൻ
ഇതിന പറവാൻ കാണുന്നില്ല.

പ—ഇങ്കിരിയസ്സ പഠിച്ച പഠിച്ച എനി ആ വെദത്തിൽ ൟ കു
ട്ടികൾ ചെരുമൊ എന്നാണ എനിക്ക ഭയം.

ഗൊ—അതിനെ കുറിച്ച എനിക്കും നല്ല ഭയമുണ്ട— ദുൎബുദ്ധിക
ൾ ചെന്ന ചെൎന്ന കളഞ്ഞാൽ എന്ത ചെയ്യും. രാജാവ ഇം
ക്ലീഷരാജാവല്ലെ. നമ്മളുടെ സങ്കടം ആര കെൾക്കും

പ—ശരി— ശരി— ഗൊവിന്ദപണിക്കര പറഞ്ഞത നല്ല കാൎയ്യമാ
ണ. എന്നാലും നുമ്മൾ ചെയ്യെണ്ടത എല്ലാം ചെയ്യണം.
പിന്നെ വരുമ്പൊലെ വരട്ടെ. നിങ്ങൾ മാധവനൊട ഇന്നാ
ളത്തെ ശണ്ഠയെപ്പറ്റി നല്ലവണ്ണം ഒന്ന ചൊദിക്കണം.

ഗൊ—ചൊദിക്കെണമെന്ന നിശ്ചയിച്ചിട്ടുണ്ട. അവൻ മദിരാ
ശിയിൽ നിന്ന മടങ്ങി വരട്ടെ.

പ—മദിരാശിയിൽ നിന്ന മടങ്ങി വന്നാൽ നല്ലവണ്ണം ഒന്ന
ചൊദിക്കണം. പണിക്കര തന്നെ ചൊദിക്കണം.

ഗൊ—ഞാൻ തന്നെ ചൊദിക്കും. യാതൊരു സംശയവുമില്ല.

പ—ഞാനും നിങ്ങളും ഒരുപൊലെ ദെഷ്യപ്പെട്ടാൽ മാധവൻ അ
ടങ്ങിപ്പൊവും. ഇപ്പൊൾ ൟ ധിക്കാരം എന്നൊട കാണിക്ക
രുത— നിങ്ങളുടെ സഹായമുണ്ടെന്ന വെച്ചിട്ടാണ— അത ഉണ്ടാ
കയില്ലെന്നറിഞ്ഞാൽ മാധവൻ വളരെ ഒതുങ്ങിപ്പൊവും.

ഗൊ—ഒതുങ്ങിപ്പൊവും സംശയമില്ല.

പ—പിന്നെ അത കൂടാതെ ഞാൻ ഒരു വിദ്യകൂടി എടുത്തവെച്ചി

11✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/105&oldid=193076" എന്ന താളിൽനിന്ന് ശേഖരിച്ചത്