ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 93

ടെ ഗൊവിന്ദൻകുട്ടിയൊ പറഞ്ഞുകൊടുത്തതായിരിക്കണം—
ൟ സാധുക്കുട്ടികളൊട വെള്ളക്കാര സൂക്ഷ്മം ഒരിക്കലും പറ
ഞ്ഞുകൊടുക്കില്ല. വല്ല ഭൊഷ്കുകളും പറഞ്ഞ ധരിപ്പിക്കും—
അത സത്യമാണെന്ന ൟ വിഢ്ഢികൾ ഉറപ്പിച്ച പെണ്ണുങ്ങ
ളൊടുംമറ്റും പറയും— സൂക്ഷ്മം അവര ഒരിക്കലും പറഞ്ഞുകൊ
ടുക്കുകയില്ല. അഥവാ സൂക്ഷ്മം അറിയണമെങ്കിൽ അവരുടെ
വെദത്തിൽ ചെൎന്ന തൊപ്പി ഇടണം എന്നാൽ പറയും.

ല— അത എന്തൊ— പൊകക്ക ഒരു ശക്തിയും ഇല്ലാ.

കെ—അങ്ങിനെ പറയണ്ട— ധൂമം ശക്തിയുള്ളതാണ—ഹൊമ ധൂ
മത്തിന്ന ശക്തിയില്ലെ— എനിക്ക ഒന്നുകൂടി സംശയമുണ്ട— ഇ
ത വല്ല മൂൎത്തികളുടെയും പ്രസാദത്തിന്ന വെണ്ടിയുള്ള ഒരു
ഹൊമമൊ എന്നുകൂടി സംശയമുണ്ട— വല്ല വിഗ്രഹങ്ങളൊച
ക്രങ്ങളൊ ആ കൊടിമരത്തിന്റെ ഉള്ളിൽ വെച്ചിട്ടുണ്ടായിരി
ക്കാം—ആർക്കറിയാം— അതിന ൟ ഹൊമം വളരെ പ്രിയ
മായിരിക്കാം— അതിന്റെ പ്രസാദത്തിനാൽ ആയിരിക്കാം ൟ
കമ്പിനി തിരിയുന്നത—ആൎക്കറിയാം—നാരായണമൂൎത്തിക്കമാ
ത്രം അറിയാം.

ല—എന്നാൽ അത നൊക്കി അറിയരുതെ.

കെ— എന്ത കഥയാണ ലക്ഷ്മീ പറയുന്നത. ൟ വെള്ളക്കാര
അതിന ൟ ജന്മം സമ്മതിക്കുമൊ— എന്നാൽ അവരുടെ വ
ലിപ്പം പൊയില്ലെ— ൟ തീവണ്ടി, കമ്പിത്തപ്പാൽ മുതലായ
അനെകം വിദ്യകൾ അവര ൟ ദിക്കിൽ കൊണ്ടുവന്ന കാ
ണിക്കുന്നതിന്റെ സൂക്ഷ്മം ഒന്നും അവര ൟ ജന്മം നുമ്മളെ
അറിയിച്ച തരുമൊ—ഒരിക്കലും ചെയ്കയില്ല. ഇപ്പൊൾ ൟ നൂ
ല്ക്കമ്പിനി ഉണ്ടാക്കാൻ വെള്ളക്കാര ഒരു പയിസ്സപൊലും ചി
ലവിട്ടിട്ടുണ്ടൊ ഇല്ലാ. സകലം നാട്ടുകാരുടെ പണം— എന്നി
ട്ട എന്താണ ഫലം. ഒരു നാട്ടുകാരന എങ്കിലും ൟ വിദ്യ പ
റഞ്ഞുകൊടുത്തുവൊ— അനവധി പണം വാങ്ങി നൂൽക്കമ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/117&oldid=193088" എന്ന താളിൽനിന്ന് ശേഖരിച്ചത്