ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 ഏഴാം അദ്ധ്യായം

രിലും ഉള്ളത—ൟ കഥയിൽ കാണുന്ന നമ്പൂരിപ്പാട കുറെ അ
മാന്തക്കാരനാണെങ്കിലും അദ്ദെഹത്തൊടു കൂടി തന്നെ എന്റെ
വായനക്കാൎക്ക് പരിചയമാവാൻ പൊവുന്ന ചെറുശ്ശെരി നമ്പൂരി
യുടെ സാമൎത്ഥ്യവും രസികത്വവും ഓൎത്താൽ സാധാരണശ്ലാഘ
നീയന്മാരായും മലയാളത്തിൽ അത്യൂൽകൃഷ്ട സ്ഥിതിയിൽ വെ
ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂരിപ്പാടന്മാരെയും നമ്പൂരിമാരെയും
പരിഹസിക്കെണമെന്നുള്ള ഒരു ദുഷ്ട്രവിചാരം എനിക്ക ഒരിക്ക
ലും ഉണ്ടായിട്ടില്ലെന്നു എന്റെ ബുദ്ധിമാന്മാരും നിഷ്ണുക്ഷവാദി
കളും ആയ വായനക്കാൎക്ക ധാരാളമായി മനസ്സിലാവുമെന്ന
ഞാൻ വിശ്വസിക്കുന്നു.
ഇംഗ്ലീഷിൽ ൟ മാതിരി കഥകളിൽ പറയപ്പെടുന്നവർ
എല്ലാം പലെ സ്ഥിതിയിലും ഇരിക്കുന്ന യൂറൊപ്യൻ സ്ത്രീ പുരു
ഷന്മാരാണ. ചില പുസ്തകങ്ങളിൽ ൟ കാലം ജീവനൊടുകൂടി
ജരിക്കുന്ന മഹാന്മാരായ ചില സായ്പന്മാരെകൊണ്ടക്രടി ദൂഷ്യ
മായൊ പരിഹാസമായൊ ശ്ലാഘിച്ചിട്ടൊ ചിലപ്പൊൾ പറയ
പ്പെട്ട കാണുന്നുണ്ട— എന്നാൽ ഒരു കഥയിൽ ദുഷ്ടവിചാരം കൂടാ
തെ ൟ വക പ്രസംഗങ്ങൾ ചെയ്യുന്നതിന്മെൽ യൂറൊപ്പിൽ ആ
ൎക്കും പരിഭവമൊ ശശണ്ഠയൊ ഉണ്ടായി വന്നിട്ടില്ലാ— അതുകൊ
ണ്ട ൟ പുസ്തകത്തിൽ പറയപ്പെടുന്ന സംഗതികൾ നിമിത്തം
ആൎക്കും പരിഭവമുണ്ടാവുകയില്ലെന്ന ഞാൻ വിചാരിക്കുന്നു.
കെശവൻ നമ്പൂതിരി പഞ്ചുമെനവന വായിച്ച കെൾപ്പി
ച്ച എഴുത്ത മെൽപറഞ്ഞ സൂരിനമ്പൂരിപ്പാട്ടിലെ എഴുത്തായിരുന്നു.
“കണ്ണുഴി മൂക്കില്ലാത്ത മന” മലയാളത്തിലെങ്ങും പ്രസി
ദ്ധപ്പെട്ട ഒരു മനയും സമ്പത്തിലും ഉൽകൃഷ്ടതയിലും നിസ്തുല്ല്യ
മെന്ന പറയപ്പെട്ട വന്നതും ആകുന്നു- ൟ മനയിലെ കുബെര
ന്മാരായ നമ്പൂതിരിപ്പാടന്മാരിൽ രണ്ടാമത്തെ ആളാണ സുരിന
മ്പൂതിരിപ്പാട—എങ്കിലും അഫൻ നമ്പൂതിരിപ്പാട വയൊധികനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/122&oldid=193093" എന്ന താളിൽനിന്ന് ശേഖരിച്ചത്