ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 105

കുട്ടിയെ കണ്ടിട്ടുണ്ടെന്ന ഇപ്പൊൾ എന്നൊട ആ എഴുത്ത
കൊണ്ടു വന്നവൻ പറഞ്ഞു- കണ്ടിട്ടുണ്ടൊ എന്നറിഞ്ഞില്ല.
ചെ-ഞാൻ കണ്ടിട്ടുണ്ട- എഴുത്ത കൊണ്ടുവന്നവനാണൊ നി
ന്നൊട ഈ സംബന്ധത്തിന്റെ വിവരങ്ങളെല്ലാം പഠ
പറഞ്ഞത.

ഗൊ-അല്ലാ- അത തമ്പുരാൻ തന്നെ അരുളി ചെയ്തു- എഴു
ത്ത അടിയൻ വായിച്ചിട്ടില്ല-) തമ്പുരാൻ ഒന്നുകൂടി അരുളി
ചെയ്തു-ഇത ഏല്ലാ സംബന്ധം പൊലെ അല്ലാ- കുട്ടിയെ
(എന്തൊ പെര അരുളിച്ചൈതു-ചന്ദ്രഭാനു എന്നൊ ചി
ത്രലെഖ എന്നാ മറെറാ ഒരു പെര അരുളിച്ചെയ്തു) സംബ
ന്ധം കഴിച്ച
പിറ്റെ ദിവസം കൂടത്തന്നെ മനക്കലെക്കു കൊ
ണ്ടുവരുന്നുവത്രെ— അതിന ഇന്നതന്നെ വലിയ തമ്പുരാനെ
ഉണത്തിച്ച സമ്മതം വാഖങ്ങണമെന്നാണ അരുളിച്ചെയ്തത.

ഇത കെട്ടപ്പൊൾ ഗൊവിന്ദൻ നമ്പൂതിരിക്ക ചിറിക്കാ
തിരിപ്പാൻ നിവൃത്തിയില്ലാതെ ആയി പൊട്ടിച്ചിറിച്ചു പൊയി.
ചിറിയുടെ കാരണം വ്യക്തമായി തനിക്ക് മനസ്സിലായില്ലെങ്കി
ലും ഗൊവിന്ദനും ക്രട ചിറിച്ചു. രണ്ടാളും വേഗം മനക്കലെക്ക
നടന്നു

ചെറുശ്ശെരി നമ്പൂതിരിയെ വിളിക്കാൻ ഗൊവിന്ദനെ അ
യച്ച ഉടനെ നമ്പൂതിരിപ്പാട കളിയും ഊണും കഴിഞ്ഞ ഇന്ദുലെ
ഖയെതന്നെ ഉറപ്പായി മനസ്സിൽ (ധ്യാനിച്ചും രസിച്ചുംകൊണ്ട പു
റത്ത പൂമുഖത്ത വന്നുനിന്നു. അപ്പൊൾ മനവക വ്യവഹാര കാ
ൎയ്യസ്ഥൻ താശ്ശ്ന്മെനൊൻ ഒരു കടലാസ്സുകെട്ടുംകൊണ്ട നമ്പൂതി
രിപ്പാട്ടിലെ അടുക്കെ എത്തി വശായി.
നമ്പൂതിരിപ്പാട-എനിക്ക ഇന്നു കാൎയ്യം നൊക്കാൻ ഒന്നും എ
ടയില്ല-താച്ചു നി പൊയ്ക്കൊ.

താശ്ശന്മെനവൻ—ഇത അസാരം ഒന്ന നൊക്കാതെ കഴിയില്ല.

ന—ഇന്ന നീ എന്തു പറഞ്ഞാലും എനിക്ക് എടയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/129&oldid=193100" എന്ന താളിൽനിന്ന് ശേഖരിച്ചത്