ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്ദുലെഖാ ഒന്നാം അച്ചടിപ്പിന്റെ

അവതാരികാ

1886 ഒടുവിൽ കൊഴിക്കൊട വിട്ട മുതൽ ഞാൻ ഇംക്ലീഷ
നൊവൽ പുസ്തകങ്ങൾ അധികമായി വായിപ്പാൻ തുടങ്ങി. ഗവ
ൎമ്മെണ്ട ഉദ്യൊഗമൂലമായ പ്രവൃത്തി ഇല്ലാതെ വീട്ടിൽ സ്വസ്ഥ
മായി ഇരിക്കുന്ന എല്ലാ സമയത്തും നൊവൽ വായനകൊണ്ടു
തന്നെ കാലക്ഷെപമായി. ഇത നിമിത്തം സാധാരണ ഞാനു
മായി സംസാരിച്ച വിനൊദിച്ച സമയം കഴിക്കുന്ന എന്റെ ചി
ല പ്രിയപ്പെട്ട ആളുകൾക്ക കുറെ കുണ്ഠിതം ഉണ്ടായതായി കാ
ണപ്പെട്ടു. അതകൊണ്ട ഞാൻ നൊവൽ വായനയെ ഒട്ടും ചുരു
ക്കിയില്ലെങ്കിലും ഇവരുടെ പരിഭവം വെറെ വല്ല വിധത്തിലും
തീൎക്കാൻ കഴിയുമൊ എന്ന ശ്രമിച്ചു. ആ ശ്രമങ്ങളിൽ ഒന്ന ചി
ല നൊവൽ ബുക്ക വായിച്ച കഥയുടെ സാരം ഇവരെ മലയാള
ത്തിൽ തൎജ്ജമചെയ്ത ഗ്രഹിപ്പിക്കുന്നതായിരുന്നു. രണ്ടമൂന്ന നൊ
വൽ ബുക്കുകൾ അവിടവിടെ ഇങ്ങിനെ തൎജ്ജമചെയ്ത പറഞ്ഞ
കെട്ടതിൽ ഇവര അത്ര രസിച്ചതായി കാണപ്പെട്ടില്ല. ഒടുവി
ൽ ദൈവഗത്യാ ലൊൎഡ, ബീക്കൻസ് ഫീൽഡ് ഉണ്ടാക്കിയ
"ഹെൻറിയിട്ട ടെംപൾ" എന്ന നൊവൽ ഇവരിൽ ഒരാൾ
ക്ക വളരെ രസിച്ചു. അത മുതൽ ആ ആൾക്ക നൊവൽ വാ
യിച്ച കെൾക്കാൻ ബഹു താല്പൎയ്യം തുടങ്ങി, ക്രമെണ കലശ
ലായി തീൎന്നു. തൎജ്ജമ പറഞ്ഞ കെൾക്കെണമെന്നുള്ള തിരക്കി
നാൽ എനിക്ക സ്വൈരമായി ഒരു ബുക്കും വായിപ്പാൻ പല
പ്പൊഴും നിവൃത്തിയില്ലാതെ ആയി വന്നു. ചിലപ്പൊൾ വല്ല
"ലൊബുക്കും" താനെ ഇരുന്ന വായിക്കുമ്പൊൾ കൂടി അത
"നൊവൽ ആണ തൎജ്ജമ പറയണം" എന്ന പറഞ്ഞ ശാഠ്യം
തുടങ്ങി. ഏതെങ്കിലും മുമ്പുണ്ടായിരുന്ന പരിഭവം തീൎക്കാൻ ശ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/13&oldid=192983" എന്ന താളിൽനിന്ന് ശേഖരിച്ചത്