ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അധ്യായം 111

ന—പുഴയാട്ട പാറുവെ കണ്ടിട്ടുണ്ടൊ.
ചെ—ഇല്ലാ.
ന—എന്നാൽ കൊപ്പാട്ട കമ്മിണിയെ കണ്ടിട്ടുണ്ടെല്ലൊ—ഇന്നാ
ഇൾ ഇവിടെ വന്ന പാട്ടുണ്ടായന്ന ചെറുശ്ശെരി ഇവിടെ ഉണ്ടാ
യിരുന്നുവെല്ലൊ—കൊപ്പാട്ട കമ്മിണിയും ഇന്ദുലെഖയും ആ
യാലൊ.
ചെ—ഞാൻ അന്ന പാടിയ പെണ്ണിന്റെ മുഖം നല്ലവണ്ണം ക
ണ്ടിട്ടില്ലാ.
ന—ആട്ടെ—ചെറുശ്ശെരി ഇതവരെ കണ്ട സ്ത്രീകളിൽ എല്ലാം അ
തി സുന്ദരിയായ സ്ത്രീ ഏതാണ.
ചെ—ഇന്ദുലെഖാ.
ന—സംശയം ഇല്ലെല്ലൊ.
ചെ—സംശയം ഇല്ലാ.
ന-എന്നാൽ ഇത എന്റെ ഭാഗ്യം തന്നെ,
ചെ-ഭാഗ്യം തന്നെ.
ന—പുരുഷന സ്ത്രീസുഖത്തിൽ മീതെ ഒരു സുഖം എന്താണുള്ളത.
ചെ—സ്ത്രീസുഖമാണ വലിയത് എന്ന നിശ്ചയിച്ചാൽ അതിൽ മീ
തെ ഒന്നുമില്ല.
ന–ചെറുശ്ശെരി എങ്ങിനെയാണ വെച്ചിരിക്കുന്നത.
ചെ—ഞാൻ അങ്ങിനെ നിശ്ചയിച്ചിട്ടില്ലാ.
ന—സ്ത്രീസുഖം സാരമില്ലെന്നാണ ചെറുശ്ശെരിയുടെ അഭിപ്രായം.
ചെ—സാരമില്ലെന്നല്ല—സ്ത്രീസുഖത്തിൽമീതെ ഒരു സുഖവും ഇ
ല്ലെന്ന ഞാൻ പഠയുകയില്ല—എന്നമാത്രം.
ന—എന്നാൽ എന്തിനാണ ൟ ജനങ്ങൾ എല്ലാം ൟ സ്തീസുഖ
ത്തിൽ ഇത്ര ഭ്രമിച്ച വലയുന്നത.
ചെ—ഭൂമിച്ചവലയുന്നത ഭൊഷത്വംതന്നെ എന്നെ പറയാനുള്ളൂ.
ന—ചെറുശ്ശെരി ഇയ്യെടെ കുറെ അദ്വൈതിയായിരിക്കുന്നു എ
ന്ന തൊന്നുന്നു. എനിക്കു സ്ത്രികളെ വളരെ ഭ്രമമാണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/135&oldid=193106" എന്ന താളിൽനിന്ന് ശേഖരിച്ചത്