ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 115

ന—എന്റെ നിറത്തെക്കാൾ അധികമൊ.

ചെ—ആ കഥ എന്തിന ചൊദിക്കുന്നു— നമ്പൂരിയുടെ നിറം ഒ
ന്ന വെറെ തന്നയാണ.

ന—ചെറുശ്ശെരി ഇപ്പൊൾ പരിഹസിക്കുകയാണ ചെയ്യുന്നത.
എന്റെ നിറം ഇന്ദുലെഖയുടെ നിറത്തെക്കാൾ അധികം
നന്നൊ.

ചെ—ഇങ്ങിനെ ചൊദിക്കുന്നതാണ എനിക്ക ആശ്ചൎയ്യം—സംശ
യമില്ലാത്ത കാൎയ്യത്തിൽ പിന്നെയും ചൊദിച്ചാലൊ.

ന—ആട്ടെ—ചെറുശ്ശെരി എന്നെയും കണ്ടിട്ടുണ്ട ഇന്ദുലെഖയെ
യും കണ്ടിട്ടുണ്ട—ഞങ്ങൾ രണ്ടാളുടെയും (ശൃംഗാരാദി രസങ്ങ
ളെയും സാമൎത്ഥ്യത്തെയും ചെറുശ്ശെരി വെണ്ടുംവണ്ണം അറി
യും. എല്ലാംകൊണ്ടും നൊക്കിയാൽ ആ കുട്ടിക്ക എന്നെ ബൊ
ധിക്കുമെന്ന ചെറുശ്ശെരിക്ക ബൊദ്ധ്യമുണ്ടൊ—ചെറുശ്ശെരിയു
ടെ ബൊധ്യമാണ എനിക്കും ബൊദ്ധ്യം.

ചെ—എന്താണ ഇങ്ങിനെ ചൊദിക്കുന്നത—കഷ്ടം! അത ഞാ
ൻ മുമ്പെ തന്നെ തീൎച്ചയാക്കിയ കാൎയ്യമാണെല്ലൊ—ആ കുട്ടി
നമ്പൂരിയെ കണ്ടാൽ ഒരു നിമിഷം സഹിക്കുമെന്ന ഞാൻ വി
ചാരിക്കുന്നില്ലാ—അവൾ അതി സരസയാകയാൽ നമ്പൂരി
യെ കാണുന്ന ക്ഷണം നമ്പൂരിയുടെ ഗുണം അവൾ മനസ്സി
ലാക്കും എന്നുള്ളതിന എനിക്ക സംശയമില്ല—മനസ്സിലാക്കി
യാൽ പിന്നെ ഉണ്ടാവുന്നത എന്തു എന്ന ഞാൻ പറയണൊ—
കുട്ടിക്ക നമ്പൂരിയെ ബൊധിക്കുമൊഎന്ന ചൊദിക്കുകയൊ?
നല്ല ചൊദ്യം! എപ്പഴാണ പുറപ്പെടാൻ വിചാരിക്കുന്നത.

ന—നാളെ രാവിലെ—ചെറുശ്ശെരി കൂടത്തന്നെ എന്നാലെ എ
നിക്ക രസമുള്ളൂ—പിന്നെ രണ്ട കുട്ടിപ്പട്ടന്മാര, കാൎയ്യസ്ഥൻ നാ
രായണൻ, ഒരു ആറ വാലിയക്കാരും ഗൊവിന്ദനും മാത്രം മ
തി. ചെറുശ്ശെരി മഞ്ചലിൽ എന്റെ പല്ലക്കിന്റെ കൂടത്ത
ന്നെ—ഇന്ദുലെഖയെ ഇങ്ങട്ട കൊണ്ടുവരുവാൻ നല്ല ഒരു പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/139&oldid=193110" എന്ന താളിൽനിന്ന് ശേഖരിച്ചത്