ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 ഏഴാം അദ്ധ്യായം

ല്ലക്കും എട്ടാളെയും കൂടത്തന്നെ കൊണ്ടുപൊണം.

ചെ—അത പിന്നെ കൊണ്ടുപൊയാൽ മതി—കൊണ്ടു പൊയിട്ടത
ന്നെ ആവശ്യം ഇല്ലാ—പല്ലക്ക ജന്ദുലെഖയുടെ ഭവനത്തിൽ
തന്നെ അഞ്ചൊ ആറൊ ഉണ്ട.

ന—ശരി—എന്നാൽ കൊണ്ടുപൊണ്ട. ചെറുശ്ശെരി അഫനെ
പൊയി ഒന്ന അറിയിക്കൂ.

ചെ—അപ്പൊൾ നാളെ എങ്ങിനെ ചൊവുന്നു—നാളെ ഇവിടെ
രാമപ്പണിക്കരുടെ കഥകളി നിശ്ചയിച്ചിട്ടില്ലെ.

ന—നാളെക്കാണൊ—ശരി—വെണ്ടതില്ലാ കളിച്ചൊട്ടെ—നൊക്ക
പൊവുകാ. ഉണ്ണികൾ കാണട്ടെ. മടങ്ങി വന്നിട്ട രണ്ടുമൂന്നര
ങ്ങ കളിപ്പിക്കാം ഇന്ദുലെഖക്കും കാണാമല്ലൊ.

ചെ—രാമപ്പണിക്കൎക്ക് മറ്റന്നാൾ നിശ്ചയമായി പൊണം എ
ന്നാണ പറഞ്ഞത.

ന—എന്നാൽ യാത്ര മറ്റാന്നാളാക്കിയാലൊ.

ചെ—അതാണ് നല്ലത് എന്ന തൊന്നുന്നു.

ന—വെണ്ട—കളിക്കാര എനിയത്തെ കൊല്ലം വരുമെല്ലൊ.—
ചെ—ഇഷ്ടം പൊലെ—ഞാൻ വിവlരം കളിക്കാരൊട പറയാം.

സൂരിനമ്പൂരിപ്പാട്ടിലെക്കു കളിയിലും ഇന്ദുലെഖയിലും ഉ
ള്ള രണ്ട വിധമായ ആസക്തികൾ അന്യൊന്യം പിണങ്ങി അ
ദ്ദെഹത്തെ കുറെനെരം വളരെ വ്യസനിപ്പിക്കുകയും ഉപദ്രവിക്കു
കയും ചെയ്തു—കുറെ വിചാരിച്ച ഒടുവിൽ,

ന—ഞാൻ നാളെ അവിടെ എത്തുമെന്നു എഴുത്ത അയച്ച
പൊയി

ചെ—ഏപ്പൊൾ അയച്ചു.

ന—കളപ്പുരയിൽവെച്ച ചെറുശ്ശെരിയെ വിളിക്കാൻ ആളെ അ
യച്ച ഉടനെ കറുത്തെടുത്തിന്ന മറുപടി അയച്ചുപൊയി.

ചെ—അത്കൊണ്ട്.എന്താണവിഷമം—ഇപ്പൊൾതന്നെ രണ്ടാമത
ഒരു എഴുത്ത അയക്കണം മറ്റന്നാൾ ആണ വരുന്നത എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/140&oldid=193111" എന്ന താളിൽനിന്ന് ശേഖരിച്ചത്