ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം

ല—ശരിതനെ— ഇന്ന് വരുമായിരിക്കും. അതൊ— എനി മാധവ
ൻ അവിടെ പിടിച്ച നിൎത്തിയിരിക്കുമൊ എന്നും അറിഞ്ഞില്ലാ
. ഇങ്ങിനെ ഇവർ പറഞ്ഞുംകൊണ്ടിരിക്കുനൊൾ ഗൊവിന്ദ
ൻകുട്ടിമെനവനും ഭൂത്യന്മാരും കെട്ടും പെട്ടിയുമായി കയറി വരു
ന്നത ഇവർ കണ്ടു. ഗൊവിന്ദൻകുട്ടി മെനവൻ തിലെ ദിവസ
ത്തെ വണ്ടി എറങ്ങി വഴിയിൽ പൂവള്ളിവക സ്ത്രത്തിൽ താമ
സിച്ച അന്ന രാവിലെ സത്രത്തിൽനിന്ന പുറപ്പെട്ട വീട്ടിൽ എ
ത്തിയതാണ

ഇ—അതാ കൊച്ചമാമൻ വരുന്നു എന്ന് പറഞ്ഞ മന്ദഹാസ
ത്തൊടെ അമ്മാമന അഭിമുഖമായി മിറ്റത്തെക്ക ഏറങ്ങി.
ലക്ഷ്മിക്കട്ടിഅമ്മയും കൂടെയിറങ്ങി.

ഗൊ—ഇന്ദുലൈഖക്കു സുഖക്കെട ഒന്നുമില്ലെല്ലൊ.

ഇ—ഒന്നും ഇല്ലാ- ഇപ്പൊൾ എനിക്ക സകല സുഖവും ആയി—
കൊച്ചമ്മാമൻ ഇന്നലെ വരുമെന്നല്ലെ എഴുതിയത- ഞങ്ങ
ൾ കുറെ വിഷാദിച്ചു.

ഉടനെ ലക്ഷ്മിക്കുട്ടി അമ്മയും ഗൊവിന്ദൻകുട്ടിമെനവനും
ഇന്ദുലെഖയുംകൂടി അകത്തെക്കു പൊയി. ഗൊവിന്ദൻകുട്ടിമെന
വൻ കുളി ഭക്ഷണം മുതലായത് കഴിഞ്ഞ അച്ഛനെ കാണ്മാൻ
അദ്ദെഹത്തിന്റെ വീട്ടിലെക്കു പൊയി കണ്ടു മടങ്ങി അമ്മയുടെ
അയിൽപൊയി അമ്മയെയും കണ്ട ജെഷ്ടത്തിയെയും കണ്ടു ഇ
ഇന്ദിലെഖയുടെ മാളികമുകളിലെക്കു കയറിച്ചെന്നു.

ഗൊവിന്ദൻകുട്ടി മെനവനെകുറിച്ച അല്പം എന്റെ വായ
നക്കാരൊട പറയണ്ടെ- അല്പമെ പഠയെണ്ടതുള്ളൂ- ഇയാളുടെ
ബുദ്ധി അതി കൂൎമ്മതയുള്ളതായിരുന്നു—എന്നാൽ സ്വഭാവത്തിന്ന
അല്പം ഒരു വിനയം പൊരായ്ക ഉണ്ടൊ എന്ന സംശയം. സ്വഭാവ
ത്തിന ഒരു പ്രകാരത്തിലും ഒരു ചാപല്യം ഉണ്ടെന്നല്ല ഇതി
ന്റെ അത്ഥം- ഇദ്ദെഹത്തെ അറിയുന്ന എല്ലാവൎക്കും ഇദ്ദെഹ
ത്തെക്കുറിച്ച നല്ല ബഹുമാനം ഉണ്ടായിരുന്നു.— ശരീരാകൃതി കൊ


16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/145&oldid=193116" എന്ന താളിൽനിന്ന് ശേഖരിച്ചത്