ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരികാ. ix

ദ്ധിമുട്ടിച്ചാളൊട വാഗ്ദത്തം ചെയ്തു. ൟ കരാർ ഉണ്ടായത് കഴി
ഞ്ഞ ജനവരിയിലാണ. ഓരൊ സംഗതി പറഞ്ഞ ജൂൻമാസം
വരെ താമസിച്ചു. പിന്നെ ബുദ്ധിമുട്ടു നിവൃത്തി ഇല്ലാതെ ആ
യി. ജൂൻ 11-ാം൲ മുതൽ ൟ ബുക്കു ഞാൻ എഴുതി തുടങ്ങി—
ആഗസ്ത 17-ാം൲ അവസാനിപ്പിച്ചു. ഇങ്ങിനെയാണ ൟ പു
സ്തകത്തിന്റെ ഉത്ഭവത്തിന്നുള്ള കാരണം.

ൟ മാതിരി ഒരു ബുക്കിനെപ്പറ്റി എന്റെ നാട്ടുകാൎക്ക എ
ന്ത അഭിപ്രായമുണ്ടാവുമൊ എന്ന് ഞാൻ അറിയുന്നില്ല. ഇംക്ലീ
ഷ അറിവില്ലാത്തവർ ൟ മാതിരിയിലുള്ള കഥകൾ വായിച്ചിരി
ക്കാൻ എടയില്ല.ൟ വക കഥകളെ ആദ്യമായി വായിക്കുമ്പൊ
ൾ അതകളിൽ അഭിരുചി ഉണ്ടാവുമൊ എന്നും സംശയമാണ.

ൟ പുസ്തകം ഞാൻ എഴുതുന്ന കാലം ഇംക്ലീഷ പരിജ്ഞാ
നമില്ലാത്ത എന്റെ ചില സ്നെഹിതന്മാർ എന്നൊട എന്തു സം
ഗതിയെ പറ്റിയാണ പുസ്തകം എഴുതുന്നത എന്ന ചൊദിച്ചിട്ടു
ണ്ടായിരുന്നു. ഇതിൽ ഒന്ന രണ്ടാളൊട ഞാൻ സൂക്ഷ്മസ്ഥിതി പ
റഞ്ഞതിൽ അവൎക്ക എന്റെ ൟ ശ്രമം വളരെ രസിച്ചതായി
എനിക്ക തൊന്നീട്ടില്ല— "ഇതെന്ത സാരം— ഇതിനാണ ഇത്ര ബു
"ദ്ധിമുട്ടുന്നത— യഥാൎത്ഥത്തിൽ ഉണ്ടാവാത്ത ഒരു കഥ എഴുതു
"ന്നത കൊണ്ട എന്ത പ്രയൊജനം" എന്ന ഇതിൽ ഒരാൾ പറ
ഞ്ഞതായി ഞാൻ അറിയും. എന്നാൽ ഇതിന സമാധാനമായി
എനിക്ക പറവാനുള്ളത ഒരു സംഗതി മാത്രമാണ. ലൊകത്തിൽ
ഉള്ള പുസ്തകങ്ങളിൽ അധികവും കഥകളെ എഴുതീട്ടുള്ള പുസ്ത
കങ്ങളാണ. ഇതകളിൽ ചിലതിൽ ചരിത്രങ്ങൾ എന്ന പറയ
പ്പെടുന്നതും യഥാൎത്ഥത്തിൽ ഉണ്ടായതെന്ന വിശ്വസിക്കപ്പെടു
ന്നതും ആയ കഥകൾ അടങ്ങിയിരിക്കുന്നു. ഇതു കഴിച്ച മറ്റുള്ള
ബുക്കുകളിൽ കാണപ്പെടുന്ന കഥകൾ എല്ലാം യഥാൎത്ഥത്തിൽ
നടന്നതാണെന്ന വിശ്വസിക്കപ്പെടാത്തതൊ സംശയിക്കപ്പെടു
ന്നതൊ ആയ കഥകളാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/15&oldid=192985" എന്ന താളിൽനിന്ന് ശേഖരിച്ചത്