ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം. 127

ടിയുണ്ട. വളരെ കന്നുകളും രണ്ട കടവുകളും കടക്കാരുണ്ട— എ
നി അതൊന്നും ൟ കമ്പക്കാരനൊട പറഞ്ഞിട്ട ഫലമില്ലാ. എ
ന്ന ചെറുശ്ശെരി നമ്പൂരിക്ക തൊന്നി— എന്താണ ൟ രാത്രിയ
ത്തെ യാത്ര മുടക്കാൻ തക്കതായ ഒരു വിദ്യയെടുക്കുന്നത എന്ന
കുറെ ആലൊചിച്ചപ്പോൾ സമൎത്ഥനായ നമ്പൂരിക്ക ഒരു സംഗ
തി കണ്ടകിട്ടി "ഇരിക്കട്ടെ ൟ കമ്പത്തിന ഇന്ന രാത്രി പുറപ്പെ
ടാൻ സമ്മതിക്കുകയില്ലാ" എന്ന ഉറച്ചു വെഗം നമ്പൂരിപ്പാടൊ
ട മറുവടി പറഞ്ഞു.

ചെ—ശരി അങ്ങിനെ തന്നെ— ഇപ്പൊൾ തന്നെ പുറപ്പെടുക
അത്രെ വെണ്ടു. ഞാൻ തെയ്യാറ.

നമ്പൂരിപ്പാട്ടിലെക്ക സന്തൊഷമായി— കൂകിവിളിയും ക
ലശൽ കൂട്ടലും ഉന്ന മുറുകി— ചെണ്ടയും മദ്ദളവും മിറ്റത്ത വെ
ച്ച അടിച്ച പൊളിക്കുന്നതിന്റെ എടയിൽ അന്യൊന്യം വിളി
ച്ചാലും പറഞ്ഞാലും കൊൾക്കാൻ ബഹു പ്രയാസം എങ്കിലും ആ
സമയം പത്തായപ്പുര മാളികയിൽ നിന്ന ഇങ്ങൊട്ടും മാളികയി
ലെക്ക അങ്ങൊട്ടും വാലിയക്കാരും കാൎയ്യസ്ഥന്മാരും യാത്രക്ക ഒ
രുക്കാൻ ഓടുന്നതും ചാടുന്നതും കണ്ടാൽ മനക്ക എങ്ങാണ്ട തീ
പ്പിടിച്ചിട്ടൊ എന്ന കാണുന്നവര ശങ്കിക്കും— അങ്ങിനെ ഇരിക്കു
മ്പോൾ ചെറുശ്ശെരി നമ്പൂരി ൟ വിശെഷ സാമാനങ്ങൾ മെ
ശമെൽ വെച്ചത നൊക്കാൻ അടുത്ത ചെന്നു. നമ്പൂരിപ്പാട്ടി
ലെക്ക ഇത ബഹു സന്തൊഷമായി—തന്റെ തുപ്പട്ടകളെയും ആ
ഭരണങ്ങളെയും ചല്ലപ്പെട്ടികളെയും മറ്റും കുറിച്ച ആരെങ്കി
ലും കണ്ട ആശ്ചൎയ്യപ്പെടുന്നതും സ്തുതിക്കുന്നതും എല്ലായ്പൊഴും ഇ
ദ്ദെഹത്തിന്ന ബഹു സന്തോഷവും ത്രീപ്തിയുമായിരുന്നു.

ന—ചെറിശ്ശെരീ അത നൊക്കു ആ വെളിച്ചെല്ലം— ഇത മുമ്പ
ചെറുശ്ശെരി കണ്ടിട്ടില്ലെന്ന തൊന്നുന്നു.

ആയിരം പ്രാവശ്യം ചെറുശ്ശെരി ൟ ചെല്ലം കണ്ടിട്ടുണ്ട
എങ്കിലും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/151&oldid=193122" എന്ന താളിൽനിന്ന് ശേഖരിച്ചത്