ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം. 135

ത്തിയ ഉടനെ കെശവൻനമ്പൂരി അതിന്റെ വാതിൽ തുറന്നു.
അപ്പൊൾ അതിൽനിന്ന ഒരു സ്വൎണ്ണ വിഗ്രഹം പുറത്തെക്ക ചാ
ടി—അതെ—സ്വൎണ്ണ വിഗ്രഹം— സ്വൎണ്ണ വിഗ്രഹം തന്നെ— തലമു
ഴുവൻ സ്വൎണ്ണവൎണ്ണത്തൊപി. ശരീരം മുഴുവൻ സ്വൎണ്ണവൎണ്ണ ക്കു
പ്പായം—ഉടുത്ത പട്ടക്കര മുഴുവൻ സ്വൎണ്ണം— കാലിൽ സ്വൎണ്ണക്ക
മിഴുള്ള മെതിയടി— കൈവിരൽ പത്തിലും സ്വൎണ്ണമൊതിരങ്ങൾ—
പൊരാത്തതിന്ന സൎവം സ്വൎണ്ണവൎണ്ണമായ ഒരു തുപ്പട്ട കുപ്പായ
ത്തിന്റെ മീതെ പൊതച്ചിട്ട— കയ്യിൽ കൂടക്കൂട നൊക്കാൻ ചെ
റിയ ഒരു സ്വൎണ്ണക്കൂട കണ്ണാടി—സ്വൎണ്ണം— സൎവ്വം സ്വ
ൎണ്ണം—ഒന്നര മണി വെയിലിൽ നമ്പൂരിപ്പാട പല്ലക്കിൽ നിന്ന
എറങ്ങിനിന്നപ്പൊൾ ഉണ്ടായ ഒരു പ്രഭയെക്കുറിച്ച എന്താണ പ
റയെണ്ടത. ഇദ്ദെഹം നിന്നതിന്റെ സമീപം ഒരു കൊൽ വൃത്ത
ത്തിൽ വെയിൽ സ്വൎണ്ണപ്രഭയായി മഞ്ഞളിച്ച തൊന്നി—ഇതെ
ല്ലാം കണ്ട ക്ഷണത്തിൽ പഞ്ചുമെനവന്റെ മനസ്സിൽ തൊന്നി
യത— "ഓ. ഹൊ—കെശവൻ നമ്പൂരി പറഞ്ഞത സൂക്ഷ്മംതന്നെ—
ഇന്ദുലെഖ ൟ നമ്പൂരിയുടെ പിന്നാലെ ഓടും ഓടും— സംശയ
മില്ല— സംശയമില്ല" എന്നായിരുന്നു. പല്ലക്കിൽനിന്ന എറങ്ങി
യ ഉടനെ അര നിമിഷനെരം ൟ സ്വൎണ്ണ പകിട്ടിൽ മനുഷ്യരു
ടെ മണ്ണ ഒന്ന മഞ്ഞളിച്ച ആരും ഒന്നും പറയാതെ നിന്നുപൊ
യി. തന്റെ വെഷം കണ്ട എല്ലാവരും ഭ്രമിച്ചപൊയി എന്ന നി
ശ്ചയിച്ച നമ്പൂതിരിപ്പാടും വെറുതെ ആ വെയിലത്തതന്നെ അ
ര നിമിഷം നിന്നു— വെറുതെ നിന്നു എന്ന പറവാൻ പാടില്ല—
പൂമുഖത്തെ വാതിലിൽകൂടി ഇന്ദുലെഖ അവിടെ എങ്ങാനും വ
ന്നു നിൽക്കുന്നുണ്ടൊ എന്നറിവാൻ രണ്ടുമൂന്ന പ്രാവശ്യം എത്തി
നൊക്കുന്ന സമ്പ്രദായത്തിൽ താണു നൊക്കി— ഉടനെ ‌പഞ്ചു
മെനവനും കെശവൻ നമ്പൂരിയുംകൂടി കൈ താഴ്ത്തി വഴി കാണി
ച്ചുംകൊണ്ട ൟ സ്വൎണ്ണവിഗ്രഹത്തെ പൂമുഖത്തിലെക്ക കൊണ്ടു
പൊയി— അവിടെ തെയ്യാറാക്കിവെച്ചിരുന്ന വലിയ ഒരു കസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/159&oldid=193130" എന്ന താളിൽനിന്ന് ശേഖരിച്ചത്