ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം.

മദിരാശിയിൽനിന്ന ഒരു കത്ത.

പഞ്ചുമെനൊൻ ഊണ കഴിഞ്ഞ ഉടനെ ഇന്ദുലെഖ നമ്പൂ
രിപ്പാട്ടിലെ കണ്ടുവൊ എന്നറിവാൻ കുഞ്ഞിക്കുട്ടി അമ്മ ഇന്ദുലെ
ഖയുടെ മാളികമെൽ പൊയി—ചെല്ലുമ്പൊൾ ഇന്ദുലെഖാ ഒരു
തൊപ്പി തുന്നികൊണ്ട ചാരുപടിയിൽ ഇരിക്കുന്നു—മുത്തശ്ശിയെ
കണ്ട ഉടനെ എഴുനീട്ട അടുക്കെ ചെന്നു—മുത്തശ്ശി ഇന്ദുലെഖ
യെ പിടിച്ച മാറൊട ചെൎത്ത മൂൎദ്ധാവിൽ ചുംബിച്ചുംകൊണ്ട പ
റയുന്നു.

കുഞ്ഞിക്കുട്ടി അമ്മ—മകളെ നിണക്ക എല്ലാ ഭാഗ്യവും തികഞ്ഞു
വന്നു—എഴുന്നെള്ളത്ത കണ്ടില്ലെ.

ഇന്ദുലെഖാ—എന്താണ—ഇന്ന അമ്പലത്തിൽ ഉത്സവമുണ്ടാ
യിരുന്നുവൊ—എന്നാൽ എന്തെ മുത്തശ്ശി എന്നെ വിളിക്കാ
ഞ്ഞത—ആന എത്ര ഉണ്ടായിരുന്നു— വാദ്യം ഒന്നും കെട്ടില്ലെ
ല്ലൊ.

കു—അമ്പലത്തിലെ എഴുനെള്ളത്തല്ലാ, നമ്പൂരിപ്പാട്ടിലെ എഴു
നെള്ളത്ത.

ഇ—(മുഖപ്രസാദം കെവലം വിട്ട വലിയമ്മയുടെ ആലിംഗന
ത്തിൽനിന്ന വെറായി നിന്നിട്ട) ഞാൻ കണ്ടില്ലാ.

കു—ൟ ഘൊഷം ഒക്ക കഴിഞ്ഞിട്ട നീ അറിഞ്ഞില്ലെ.

ഇ—എന്ത ഘൊഷം—ഞാൻ ഒന്നും കണ്ടില്ലല്ലൊ.

കു—നീ മുകളിൽ വാതിൽ അടച്ച തുന്നക്കാരുടെ പണിയും എ
ടുത്ത കുത്തിരുന്നാൽ കാണുമ്പ്— നമ്പൂരിപ്പാട്ടിലെ കാണ
ണ്ടതാണ — മഹാ സുന്ദരന്തന്നെ. ഉടുപ്പും കുപ്പായവും എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/162&oldid=193133" എന്ന താളിൽനിന്ന് ശേഖരിച്ചത്