ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം. 159

അരയാൽ തറമെൽ കയറി രുന്ന വിചാരം തുടങ്ങി.

"കഷ്ടം! എനി ൟ കാൎയ്യത്തിൽ അധികം സംശയമില്ലാ
"ത്തത പൊലെ തന്നെ തൊന്നുന്നു— മാധവൻ എത്ര വ്യസന
"പ്പെടും— ൟ മഹാ പാപി ഇന്ദുലെഖ ഇത്ര കഠിനയായി പൊ
"യല്ലൊ! എന്ത കഠിനം— പണം ആൎക്കധികം അവര ഭൎത്താ
"വ എന്ന വെക്കുന്ന ൟ ചണ്ടിനായന്മാരുടെ പെണ്ണുങ്ങൾക്ക
"എന്താണ ചെയ്തുകൂടാത്തത— ആ മാധവന്റെ ബുദ്ധിക്ക സദൃ
"ശമാണ ൟ അസത്തിന്റെ ബുദ്ധിയെന്ന ഞാൻ വിചാരിച്ചു
"പൊയല്ലൊ—കഷ്ടം! എന്ത ചെയ്യാം—ആ കുട്ടിയുടെ പ്രാരബ്ധം"

ഇങ്ങിനെ ഒരൊന്ന വിചാരിച്ചുംകൊണ്ടിരിക്കുമ്പൊൾ ന
മ്പൂരിപ്പാട്ടിലെ പൂവരങ്ങിൽ കൊണ്ടാക്കി വെറ്റിലപ്പെട്ടിക്കാര
ൻ ഗൊവിന്ദനും നമ്പൂരിപ്പാട്ടിലെ ഒരു കുട്ടിപ്പട്ടരുംകൂടി അരയാ
ൽ തറക്കൽ വന്ന നിന്നു.

ശാസ്ത്രികൾ—നിങ്ങൾ നമ്പൂരിപ്പാട്ടിലെ കൂട വന്നവരൊ.

ഗൊവിന്ദൻ—അതെ.

ശാസ്ത്രികൾ—നമ്പൂരിപ്പാട്ടിലെക്ക ഇവിടെ എത്ര ദിവസം താ
മസം ഉണ്ട.

ഗൊവിന്ദൻ—ഇന്നും നാളെയും നിശ്ചയമായും ഉണ്ടാവും—മറ്റ
ന്നാൾ എഴുനെള്ളുമെന്ന തൊന്നുന്നു— കൂടത്തന്നെ കൊണ്ടു
പൊവുന്നു.

ശാസ്ത്രികൾ—എന്തൊന്ന കൊണ്ടൊപൊവുന്നു.

ഗൊവിന്ദൻ—ഭാൎയ്യയെ.

ശാസ്ത്രികൾ—സംബന്ധം ഇന്നതന്നെയൊ.

ഗൊവിന്ദൻ—ഒരു സമയം ഇന്നതന്നെ— അല്ലെങ്കിൽ നാളെ
ആവാനും മതി

ശാസ്ത്രികൾ—നമ്പൂരിപാട്ടുന്ന വെളി കഴിച്ചിട്ടില്ലാ— അല്ലെ.

ഗൊവിന്ദൻ—അനുജന്മാര രണ്ടു തമ്പുരാക്കന്മാരെ വെളി കഴിച്ചി
ട്ടുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/183&oldid=193154" എന്ന താളിൽനിന്ന് ശേഖരിച്ചത്