ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 175

ടെ നല്ല സുഖമായില്ല— എങ്കിലും അവിടെത്തന്നെ ഇരുന്ന മുറു
ക്കി കുറെനെരം ഇന്ദുലെഖയുടെ മുറിയിലുള്ള സാമാനങ്ങളും മ
റ്റും നടന്ന നൊക്കി— ബുക്കുകൾ വളരെ കണ്ടു— പെണ്ണുങ്ങളെ
ഇംക്ലീഷ പഠിപ്പിച്ചാൽ വളരെ ദൊഷമാണെന്ന തീൎച്ചയാക്കി.

കെ—(നമ്പൂരിപ്പാടൊട) ഇന്ദുലെഖക്ക വൈകുന്നെരം അമ്പല
ത്തിൽ പൊവൽ മുടങ്ങാതെ ഉണ്ട— അതിന്നുള്ള സമയവും മ
റ്റും അതി കൃത്യമാണ— അതാണ ഇപ്പൊൾ പൊയ്ക്കളഞ്ഞത.

ന—ഇന്ദുലെഖ വെഗം ഇങ്ങട്ട വരുമെല്ലൊ— വരുന്നവരെ നുമ്മ
ൾ ഇവിടെത്തന്നെ ഇരിക്കുക— അല്ലെ.

കെ—അത വെണ്ടന്ന തൊന്നുന്നു—അത്താഴം കഴിഞ്ഞ ഒൻപത
മണിക്ക ഇവിടെ വന്ന ഇന്ദുലെഖയുടെ പാട്ടും മറ്റും കെൾ
ക്കാം— അതല്ലെ നല്ലത.

ന—അങ്ങിനെ തന്നെ— അതാണ നല്ലത—എന്ന പറഞ്ഞ രണ്ടാ
ളും കൂടി ചൊട്ടിലെക്ക പൊന്നു.

നമ്പൂരിപ്പാട മുകളിൽ കെശവൻ നമ്പൂരിയൊടു കൂടി ഇ
ന്ദുലെഖയുടെ മാളികയിന്മെലെ സാമാനങ്ങൾ നൊക്കുമ്പൊൾ
ചുവട്ടിൽ ഇന്ദുലെഖയും ചെറുശ്ശെരി നമ്പൂരിയുമായി ഒരു സം
ഭാഷണം ഉണ്ടായി. ഇന്ദുലെഖ മെൽകഴുകാൻ എന്ന പറഞ്ഞ
മാളികമുകളിൽ നിന്ന ഇറങ്ങി തെക്കെ അറയിൽ കൂടി നാല
കെട്ടിൽ കടന്നപ്പൊൾ ചെറുശ്ശെരി നമ്പൂരി തെക്കിനിയിൽ ഒരു
കസാലമെൽ താനെ ഇരിക്കുന്നത കണ്ടു. ഇന്ദുലെഖയെ കണ്ട ഉ
ടനെ നമ്പൂരി കസാലമെൽ നിന്ന എഴുനീറ്റ ഇന്ദുലഖയുടെ
സമീപത്തിലെക്ക ചെന്ന മന്ദഹാസത്തൊടു കൂടി നിന്നു. ഇന്ദു
ലെഖക്ക നമ്പൂരിയെ കണ്ടപ്പൊൾ വളരെ സന്തൊഷമായി
എങ്കിലും എന്താണ ആദ്യം പറയെണ്ടത എന്ന ഒന്നും തൊന്നീ
ല. അപ്പൊഴത്തെ സ്ഥിതി അങ്ങിനെയാണെല്ലൊ. എന്നാൽ അ
തി സമൎത്ഥനായ ചെറുശ്ശെരിനമ്പൂരി ഇന്ദുലഖയുടെ ൟ സൌ
ഖ്യക്കെട ക്ഷണെന തീൎത്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/199&oldid=193170" എന്ന താളിൽനിന്ന് ശേഖരിച്ചത്