ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 189

വിന്റെ മകൾ ലക്ഷ്മിക്കുട്ടിയെയും കണ്ടു— തമ്മിൽ ഞാനൊ
നിയ്യൊ സുന്ദരീ എന്ന തിരക്കുള്ളതപൊലെ തൊന്നും അവരു
ടെ സൌന്ദൎയ്യം കണ്ടാൽ. കറുത്തെടത്തിന്റെ ഭാഗ്യം— രണ്ടാ
ളും അതി സുന്ദരികൾ തന്നെ.

പഞ്ചുമെനവന ൟ വാക്കുകൾ അശെഷം രസിച്ചില്ലാ—
കുറച്ച ക്രൊധവും ഉണ്ടായില്ലെന്നില്ലാ, എങ്കിലും അതെല്ലാം മ
നസ്സിൽ അടക്കി.

പഞ്ചുമെനവൻ—എനി ഊക്ക കഴിപ്പാൻ എഴുന്നെള്ളാറായി
എന്നു തൊന്നുന്നു.

ന—അതെ ഊക്കകഴിച്ച ഊൺകഴിഞ്ഞ വെഗം വന്നകളയാം.

നമ്പൂരിപ്പാടും നമ്പൂരിമാരുംകൂടി മിറ്റത്ത എറങ്ങിയപ്പൊ
ൾ പഞ്ചുമെനവൻ കെശവൻ നമ്പൂരിയെ കൈകൊണ്ടു മാടി
വിളിച്ചു— കെശവൻനമ്പൂരി മടങ്ങിച്ചെന്നു. പഞ്ചുമെനവനും ന
മ്പൂരിയും കൂടി നാലകെട്ടിൽ കടന്നു.

പ—എന്താണ ഇന്ദുലെഖക്ക ബൊദ്ധ്യമായൊ.

കെ—ബൊദ്ധ്യമാവും ബൊദ്ധ്യമാവാതെ ഇരിക്കയില്ല.

പ—ആവുന്നത പിന്നെ പറയാം— ആയൊ.

കെ—അത ഇപ്പൊൾ ഒന്നും നിശ്ചയിക്കാറായില്ല— ബൊദ്ധ്യമാ
വും അതിന സംശയമില്ല.

പ—തിരുമനസ്സിലെ വാക്ക എനിക്ക അശെഷം വിശ്വാസമാ
വുന്നില്ലാ— നെൎത്തെത്തെ വരവ കണ്ടപ്പൊൾ ഞാൻ എന്തൊ
വല്ലാതെ ഭ്രമിച്ചു— നമ്പൂരിപ്പാട ആകപ്പാടെ ഒരു വിഢ്ഢിയാ
ണെന്ന തൊന്നുന്നു എനിക്ക.

കെ—മഹാ ധനവാനല്ലെ— അത നൊക്കണ്ടെ.

പ—ഇന്ദുലെഖ അതൊന്നും നൊക്കുന്ന കുട്ടിയല്ലാ— നുമ്മളുടെ
ൟ മൊഹം വെറുതെ എന്ന തൊന്നുന്നു—നമ്പൂരിപ്പാട്ടിലെക്ക
വിശെഷം പറവാൻ തന്നെ വശമില്ലാ— ഇന്ദുലെഖയുടെയും
ലക്ഷ്മിക്കുട്ടിയുടെയും സൌന്ദൎയ്യം എന്നൊട എന്തിനാണ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/213&oldid=193184" എന്ന താളിൽനിന്ന് ശേഖരിച്ചത്