ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 197

ഇന്ന രാത്രി ഒൻപത മണിക്ക പാട്ടുണ്ട— ചെറുശ്ശെരിക്കും മുക
ളിൽ വരാം— ഇന്ദുലെഖ സാധാരണയായി രാത്രികളിലൊ
ക്കെ പാടാറുണ്ട— ചിലപ്പൊൾ വീണപ്പെട്ടിയും വായിക്കും—
വളരെ ദുൎല്ലഭം ദിവസമെ പാട്ട ഇല്ലാതെ ഉള്ളു— ഇന്ന പാട്ടു
ണ്ടാവാതിരിക്കുകയില്ലാ— എല്ലാവൎക്കും പൊയി കെൾക്കാം—അ
തിന ഇന്ദുലെഖക്ക വിരൊധം ഒന്നും ഇല്ലാ— ഇന്ന പാട്ടുണ്ടാ
വാതിരിക്കയില്ലാ— നമ്പൂരിയും മറ്റും ഉള്ളതല്ലെ.

ചെ—പാട്ടുണ്ടായെങ്കിൽ ഞാനും വരാം കെൾക്കാൻ.

കെ—പാട്ടുണ്ടാവും സംശയമില്ലാ.

കെശവൻ നമ്പൂരിക്ക നല്ല ഒന്നാന്തരം സംശയം ഉണ്ട—
എന്നാലും നെമത്തെ പതിവ ഇല്ലാതിരിക്കില്ലാ എന്ന ൟ ശു
ദ്ധാത്മാവിന പിന്നെയും ഒരു വിശ്വാസം— ഇന്ദുലെഖയൊട ചൊ
ദിപ്പാനൊ ഇന്ദുലെഖയുടെ മുഖത്ത നെരെ നൊക്കാനൊ ഇ
യാൾക്ക ധൈൎയ്യവും ഇല്ലാ— കെശവൻ നമ്പൂരി വലിയ കുഴക്കി
ലായി— അങ്ങിനെ ഓരൊന്ന വിചാരിച്ച ഒടുവിൽ:

കെ—ഇന്ന പാട്ട ഉണ്ടാവും ഉണ്ടാവാതിരിക്കില്ലാ— നമ്പൂരിയും മ
റ്റും ഉള്ളതല്ലെ.

ചെ—എന്താണിത്ര ഒരു പരിഭ്രമം കറുത്തെടത്തിന്ന— പാട്ടുണ്ടാ
വും— അത നമുക്ക കെൾക്കയും ചെയ്യാം— എന്നല്ലെ തീൎച്ച.

കെ—ചെറുശ്ശെരിക്ക വല്ല ശങ്കയും തൊന്നുന്നുണ്ടൊ.

ചെ—ശിക്ഷ— എനിക്ക എന്ത ശങ്കയാണ തൊന്നുവാൻ— കറു
ത്തെടമല്ലെ ഒക്ക ശട്ടം ചെയ്തത.

കെ—ഛീ! ഛീ! ഞാൻ ഒന്നും ശട്ടം ചെയ്തിട്ടില്ല—ഞാൻ എന്ത
ശട്ടം ചെയ്വാനാണ— ഇന്ദുലെഖ രാത്രി വീണപ്പെട്ടി പതിവാ
യി വായിക്കാറുള്ളതുപൊലെ ഇന്നും വായിക്കും— അപ്പൊൾ
കെൾക്കാമെന്ന മാത്രമെ ഞാൻ നമ്പൂരിയൊട പറഞ്ഞിട്ടുള്ളൂ.

ചെ—എങ്ങിനെ എങ്കിലും ആവട്ടെ—ഇപ്പൊൾ കറുത്തെടത്തി
ന്ന അതിനെ കുറിച്ച എന്താണ ഒരു പരിഭ്രമം?

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/221&oldid=193192" എന്ന താളിൽനിന്ന് ശേഖരിച്ചത്