ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 225

ഇന്ദുലെഖ—(വല്ലാതെ പൊട്ടിച്ചിറിച്ചുകൊണ്ട) ഞാൻ പ്രമാണം
വായിച്ചിട്ടില്ലെങ്കിലും ഇപ്പൊൾ കെട്ടുവല്ലൊ— ഒന്നാന്തരം പ്രമാ
ണമാണ.

ഇന്ദുലെഖ ഉള്ളിൽ അടക്കാൻ നിവൃത്തിയില്ലാത്തവിധം
മനൊഹരമായ ശബ്ദത്തിൽ കുലുകുലുങ്ങനെ പൊട്ടിച്ചിറിച്ച ഭാ
വ വികാരം കണ്ട ക്ഷണത്തിൽ നമ്പൂരിപ്പാട വളരെ പ്രയത്ന
പ്പെട്ട ഉറപ്പിച്ച ഘനം എവിടെയൊ പൊയി— മുമ്പ ഗൊവിന്ദ
നുമായി ഉണ്ടായ ആലൊചനകളും നിശ്ചയങ്ങളും എല്ലാം കെ
വലം മറന്നു മനസ്സ ഇന്ദുലെഖയിൽ വീണ ലയിച്ചു, എന്നിട്ട ഇ
ങ്ങിനെ പറയുന്നു.

ന—ഇന്ദുലെഖ ഒന്നുകൂടി ഉറക്കെ ചിറിച്ചാട്ടെ— ഇങ്കിരീസ്സിൽ
ചിറിക്കാനും പഠിപ്പിക്കുമൊ—ബഹു ഭംഗി അങ്ങിനെ ചിറിക്കു
ന്നത— ഒന്നുകൂടി ചിറിച്ചാട്ടെ.

ഇന്ദുലെഖ ചിറിച്ചു പരവശയായി അകത്തെക്ക മുഖം തു
ടക്കാൻ പൊയി.

ന—അല്ലാ— മൊശം—അകത്തെക്ക പൊയികഴിഞ്ഞുവൊ— ഇന്ന
ലത്തെപൊലെകൂടി സംസാരിപ്പാൻഇന്ന എടയില്ലെന്ന തൊ
ന്നുന്നു— പിന്നെ എന്തിനാണ എന്നൊട വരാൻ പറഞ്ഞത.

ഇ—അല്ല— ഞാൻ വരുന്നു—എന്ന പറഞ്ഞ മുഖം കഴുകി രണ്ടാ
മതും പുറത്ത വന്നു.

ന—ഇന്ദുലെഖക്ക എത്ര വയസ്സായി.

ഇ—പതിനെട്ട.

ന—എനിക്ക എത്ര വയസ്സായി എന്ന ഇന്ദുലെഖക്ക തൊന്നുന്നു.

ഇ—എനിക്ക വയസ്സ കാഴ്ചയിൽ ഗണിക്കാനുള്ള സാമൎത്ഥ്യം ഉ
ണ്ടെന്ന തൊന്നുന്നില്ല— അതകൊണ്ട എനിക്ക പറവാൻ സാ
ധിക്കയില്ല.

ന—എങ്കിലും ഏകദെശം മതിപ്പായി പറഞ്ഞുകൂടെ.

ഇ—മതിപ്പായി പറഞ്ഞാൽ ശരിയാകയില്ല.


29*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/249&oldid=193220" എന്ന താളിൽനിന്ന് ശേഖരിച്ചത്