ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

226 പതിമൂന്നാം അദ്ധ്യായം.

ന—എങ്കിലും ഏകദെശം പറയു.

ഇ—എന്തെങ്കിലും പറഞ്ഞാൽ മതിയെങ്കിൽ പറയാം. ഇവിടെ
ക്ക ഒര അൻപത വയസ്സകഴിഞ്ഞുഎന്ന എനിക്ക തൊന്നുന്നു.

ന—ഛി! അബദ്ധം— എനിക്ക പൂൎണ്ണ യൌവനം കഴിഞ്ഞു എ
ന്നാണ തൊന്നുന്നത— കഷ്ടം! ഇതെന്തൊരു കഥയാണ— അ
മ്പത വയസ്സായൊ— പൂൎണ്ണ യൌവനം കണ്ടാൽ നിശ്ചയിച്ച
കൂടെ.

ഇ—ഞാൻ മുമ്പതന്നെ പറഞ്ഞില്ലെ എനിക്ക വയസ്സ ഗണി
ക്കാൻ അറിഞ്ഞുകൂടെന്ന.

ന—പൂൎണ്ണ യൌവനമുള്ള ഒരു പുരുഷനെ കണ്ടാൽ എനിയും അ
റിഞ്ഞകൂടെ— പതിനെട്ട വയസ്സായാലും അറിഞ്ഞുകൂടെ.

ഇ—എനിക്ക അറിഞ്ഞുകൂടാ— പൂൎണ്ണയൌവനം എന്നവെച്ചാൽ
തന്നെ എന്താണെന്ന എനിക്ക മനസ്സിലായിട്ടില്ല.

ന—ഇങ്കിരീസ്സ പഠിച്ചിട്ടാണ ൟവക ഒന്നും ഇന്ദുലെഖക്ക മന
സ്സിലാവാത്തത— സംശയമില്ല.

ഇ—അതകൊണ്ട തന്നെയായിരിക്കാം.

ന—ഞാൻ വെളികഴിച്ചിട്ടില്ല.

ഇ—ശരി നല്ല കാൎയ്യം.

ന—ഇല്ലത്ത സന്തതിക്ക അനുജന്മാര വെളികഴിച്ചിട്ടുണ്ട—ഞാൻ
എല്ലായ്പൊഴും വളരെ സുഖിച്ച കാലം കഴിക്കുന്നു— സ്വജാതി
യിൽ ക്രമപ്രകാരം വെളികഴിച്ചാൽ നമ്പൂരിമാൎക്ക സുഖം പൊ
യി— ഞാൻ സ്ഥിരമായി ഇതവരെ യാതൊരു ഭാൎയ്യയെയും
വെച്ചിട്ടില്ല— എന്താണ ഇന്ദുലെഖ ഒന്നും പറയാത്തത.

ഇ—ഇവിടുന്ന ഇവിടുത്തെ വൎത്തമാനങ്ങളെ കുറിച്ച പറയു
മ്പൊൾ ഞാനെന്താണ എടയിൽ പറയെണ്ടത.

ന—ഞാൻ ഇന്നലെ അയച്ച ഷ്ലൊകം കെൾക്കണൊ— ഞാൻ
ചൊല്ലാം.

ഇ—വെണ്ട— ബുദ്ധിമുട്ടണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/250&oldid=193221" എന്ന താളിൽനിന്ന് ശേഖരിച്ചത്